ഒളവണ്ണ:
കോവിഡ് പ്രതിസന്ധിക്കാലത്ത് മതാധ്യാപകർക്ക് ആശ്വാസം പകർന്ന് മർഹൂം അൻവർ സ്വാദിഖ് സ്മാരക സാന്ത്വന കേന്ദ്രം. ഒളവണ്ണ നാഗത്തും പാടത്താണ് സാന്ത്വന കേന്ദ്രം പ്രവർത്തിക്കുന്നത്.
വിവിധ ഭക്ഷ്യധാന്യങ്ങളടക്കം ചെയ്ത 100 കിറ്റുകളാണ് മതാധ്യാപകർക്ക് വിതരണം ചെയ്യുന്നത്. ഭക്ഷ്യധാന്യക്കിറ്റ് വിതരണം കേരള മുസ് ലിം ജമാഅത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഉത്ഘാടനം ചെയ്തു.
നിലവിലെ പ്രതിസന്ധിയിൽ ഒളവണ്ണ സാന്ത്വന കേന്ദ്രം നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും കോവിഡ് കാലത്തെ ഇത്തരം നന്മകൾ മനുഷ്യ മനസ്സുകളിൽ രൂപപ്പെട്ട നിരാശാ വൈറസുകളെ ഇല്ലാതാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൈഫുദ്ധീൻ സഖാഫി, ശിഹാബ് പുനത്തിൽ, സഹീർ ഒളവണ്ണ, നിസാർ ചിറക്കൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ