Header Ads Widget

Responsive Advertisement
ഖത്തർ.
ഒരൊറ്റ വാചകം കൊണ്ട് സൈബർ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചടക്കിയ ബാലൻ മുഹമ്മദ് ഫായിസിനെ ഖത്തറിലെ മൈൻഡ് ട്യൂൺ വേവ്സ് മലയാളം ടോസ്റ്മാസ്റ്റർസ് ക്ലബ് ആദരിച്ചു. പൊതുജനങ്ങൾക്കായി ക്ലബ് സംഘടിപ്പിച്ച ഓൺലൈൻ ഓപ്പൺ ഹൌസിൽ വെച്ച് അയ്യായിരത്തിഒന്ന് രൂപയും പ്രശംസാ ഫലകവും ഫായിസിന് ഖത്തറിലെ മൈന്റ്ട്യൂൺ വേവ്സ് ടോസ്റ്റ് മാസ്റ്റേഴ്സ് ന് വേണ്ടി വി.സി. ഫുആദ് ഷറഫ് വീട്ടിലെത്തിച്ച് സമ്മാനിച്ചു. മുൻ ഇന്ത്യൻ അംബാസിഡർ ദീപ ഗോപാലൻ വാധ്വ ഉദ്ഘാടനം നിർവഹിച്ചു. മൈൻഡ് ട്യൂണർ സി എ റസാഖ് മുഖ്യ പ്രഭാഷണം നടത്തി.. പ്രവാസി ലോകത്തു നിന്നും ഫായിസിന് ആദ്യത്തെ ആദരം നൽകിയ ക്ലബ് ഭാരവാഹികളെ ഫായിസിന്റെ ബന്ധുക്കൾ നന്ദി അറിയിച്ചു. വി  സി മഷ്ഹൂദ്, ജാഫർ മുറിച്ചാണ്ടി, നൗഫൽ മുറിച്ചാണ്ടി, സമീർ പി ഹസൻ, സരിത മോഹനൻ, ബല്കീസ് നാസർ, ബഷീർ ഹസൻ എന്നിവർ സംസാരിച്ചു. ഓൺലൈൻ ഓപ്പൺ ഹൌസിൽ ഇരുന്നൂറ്റി അമ്പതിൽ പരം പേർ പങ്കെടുത്തു.

Post a Comment