Header Ads Widget

Responsive Advertisement
 പന്തീരങ്കാവ്:
കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ കൂടത്തുംപാറ റോഡിൽ അണ്ടിക്കാവിൽ താഴത്ത് നിന്ന് വെള്ളിയാഴ്ച  ദിവസം കടന്നലിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന 3 പേരിൽ ഒരാൾ മരിച്ചു. കുന്നത്ത്പാലം 
മണ്ണറായിൽ ആലി (70) ആണ് ശനിയാഴ്ച പുലർച്ചെയോടെ മരണപ്പെട്ടത്. 
വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ്   മണ്ണറായിൽ ആലി , ബൈക്ക് യാത്രക്കാരനായ ഗണേശൻ, ഭാര്യ വിജി എന്നിവരെ അണ്ടിക്കാവിൽ താഴത്ത് വച്ച് കടന്നൽ കൂട്ടം ആക്രമിച്ചത്. വീടിനടുത്തുള്ള കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് വരികയായിരുന്നു ആലി.
പന്തീരാങ്കാവിലെ സ്വകാര്യ ക്ലിനികിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആലിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 
ശനിയാഴ്ച പുലർച്ചയോടെയാണ് അന്ത്യം സംഭവിച്ചത്.
കടന്നലിൻ്റെ കുത്തേറ്റ ദമ്പതികൾ ഇപ്പോഴും കോഴിക്കോട് പട്ടണത്തിലെ സ്വകാര്യ ആശുപത്രിയിൽ   ചികിത്സയിലാണ്. 
റോഡരികിൽ കുറ്റിക്കാട്ടിലാണ് കടന്നൽകൂട് ഉണ്ടായിരുന്നത്. പാനിക്കടന്നൽ ഇനമായ ഇവ ഏറെ അപകടകാരിയാണെന്ന് മുതിർന്നവർ പറഞ്ഞു. പ്രദേശവാസികൾ വെള്ളിയാഴ്ച രാത്രിയോടെ തന്നെ കടന്നൽകൂട് നശിപ്പിച്ചു.  

Post a Comment