Header Ads Widget

Responsive Advertisement

വാഴയൂർ:

മലപ്പുറം ജില്ലയുടെ കലാ കായിക വിദ്യാഭ്യാസ പ്രവാസി ക്ഷേമ മേഖലയിൽ  മാനവിക സാംസ്കാരിക സമഗ്ര വികസനത്തിന് വേണ്ടി പ്രവർത്തിക്കാൻ ലക്ഷ്യമിട്ടു "ഡോം'' രൂപീകരിച്ചു. മലപ്പുറം ജില്ലയിൽനിന്നുള്ള ഖത്തർ പ്രവാസി കളെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഡയസ് പോറ ഓഫ് മലപ്പുറം ഡിസ്ട്രിക്ട് (ഡോം ഖത്തർ) എന്ന ഒരു ബൃഹത്തായ സാംസ്കാരിക സംഘടനക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ ഖത്തറിലെ ദോഹയിൽ രൂപം നൽകിയത്.

സൂം പ്ലാറ്റ്ഫോമിൽ ഓൺലൈനായി നടന്ന യോഗത്തിൽ മാതൃകയിൽ 31 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് രൂപം നൽകുകയും വി.സി. മഷ്ഹൂദ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹം വാഴയൂർ പഞ്ചായത്തിലെ തിരുത്തിയാട്  സ്വദേശിയാണ്.

ചെവിടിക്കുന്നൻ അബ്ദുൽ അസീസ് ജനറൽ സെക്രട്ടറിയായും കേശവദാസ്  നിലമ്പൂർ ട്രഷററായും തെരെഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡണ്ടുമാരായി ഡോ. ഹംസ വി. വി അൽ-സുവൈദ്, ഫിറോസ് അരീക്കോട്, ബഷീർ കുനിയിൽ, ബാലൻ മാണഞ്ചേരി, അബ്ദുൽ റഷീദ്. പി.പി എന്നിവരെയും സെക്രട്ടറിമരായി രതീഷ് കക്കോവ്, നിയാസ് പൊന്നാനി, ശ്രീജിത്ത് നായർ, ഡോ. ഷഫീഖ് താപ്പി മമ്പാട്, ഷാനവാസ്‌ തറയിൽ എന്നിവരെയും ചീഫ് കോ ഓർഡിനേറ്ററായി ഉസ്മാൻ കല്ലൻ എന്നിവരെയും തെരെഞ്ഞെടുത്തു. അബൂബക്കർ മണപ്പാട്ട്, ഹൈദർ ചുങ്കത്തറ,  അബ്ദുൽ റഊഫ് കൊണ്ടോട്ടി, മുഹമ്മദ്‌ അഷ്റഫ് ചെറക്കൽ എന്നിവരാണ് രക്ഷാധികാരികൾ.

ലിറ്റററി കൺവീനർ ആയി എം.ടി നിലമ്പൂരിനെയും സ്പോർട്സ് വിംഗ് കൺവീനർ ആയി സിദ്ധീഖ് വാഴക്കാടിനെയും ആർട്സ് വിംഗ് കൺവീനർ ആയി ഹരിശങ്കർ വതുകാട്ടിനെയും തെരെഞ്ഞെടുത്തു. കമ്മിറ്റി രൂപീകരണത്തിന് ഉസ്മാൻ കല്ലൻ, ജലീൽ എ.കെ എന്നിവർ നേതൃത്വം നൽകി.

ഖത്തറിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ അബ്ദുൽ റഊഫ് കൊണ്ടോട്ടി സ്വാഗതം ആശംസിച്ചു. യോഗത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളും സംഘടനയുടെ ആവശ്യകതയും ബഹുസ്വരതയും അദ്ദേഹം സ്വാഗത പ്രസംഗത്തിൽ വ്യക്തമാക്കി.

തുടർന്ന് ചാലിയാർ ദോഹ ഫൗണ്ടർ പ്രസിഡണ്ടും ഖത്തറിലെ സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ പ്രവർത്തകനുമായ മഷൂദ് തിരുത്തിയാട് ആമുഖപ്രഭാഷണം നിർവഹിച്ചു. കൂട്ടായ്മ രൂപീകരണത്തിന്റെ ആവശ്യകതയും നാൾവഴികളും അദ്ദേഹം വിവരിച്ചു.

ഡോ. കെ ഈസ, കോയ കൊണ്ടോട്ടി, ഒദയപുറത്ത് അബ്ദുൽ റസാഖ്, രാജേഷ് മേനോൻ, ഷാനവാസ്‌ എലച്ചോല, അബ്ദുൾ അസീസ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment