Header Ads Widget

Responsive Advertisement
ഖത്തർ:
പൈലറ്റാവാൻ ആഗ്രഹിച്ച്
എന്നാൽ പൈലറ്റുമാരുടെ ട്രയിനർ ആവാൻ സാധിച്ച തിരൂർക്കാരൻ ആഗസ്റ്റ് 28ന് വെള്ളിയാഴ്ച്ച ഓൺലൈനിൽ നിങ്ങളോട് സംസാരിക്കും.
മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശിയായ ഫാറൂഖ് സെൻസിയാണ് സ്വപ്രയത്നത്താൽ ഉന്നതിയിലെത്തിയ ഈ മിടുക്കൻ. നാല് തവണ ദേശീയ കരാട്ടെ ചാമ്പ്യനും ഇന്ത്യയുടെ സ്വർണ്ണ മെഡൽ ജേതാവായ സെൻസി ഏവിയേഷൻ സ്റ്റഡീസിൽ 8 ലോക റെക്കോർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ 48 ഓളം രാജ്യങ്ങളിൽ പരിശീലനം നടത്തൽ, ആമസോൺ ഇന്റർനാഷണൽ ബെസ്റ്റ് സെല്ലിംഗ് രചയിതാവ്  മാത്രവുമല്ല കഴിഞ്ഞ നാലു വർഷത്തോളമായി ഓണ്ലൈനിൽ ലോകത്തിലെ പ്രശസ്തരായ പലരെയും ഇന്റർവ്യൂ  ചെയ്യുകയും, ഓൺലൈൻ അക്കാദമിയിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് കോച്ചിംഗ് നൽകികൊണ്ടിരിക്കുന്ന വ്യക്തി കൂടിയാണ്  ഫാറൂഖ് സെൻസി. 28 ആഗസ്റ്റ് 28 വെള്ളിയാഴ്ച വൈകുന്നേരം 3: 30 (ഖത്തർ സമയം),  ഇന്ത്യൻ സമയം വൈകു: 6 ന് ഒദ്ദേഹം ഓൺലൈനിൽ സംസാരിക്കും. ഖത്തറിലെ മൈൻഡ് ട്യൂൺ വേവ്സ് ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബിന്റെ ഓപ്പൺ ഹൌസിൽ ആണ് പ്രഭാഷണം നടത്തുന്നത്.
താഴെ കാണുന്ന സൂം ലിങ്കിൽ ക്ലിക്ക് ചെയ്ത്  പരിപാടി വീക്ഷിക്കാവുന്നതാണ്.
https://us02web.zoom.us/j/85055017219

വിജയികളുടെ വിജയപാതകൾ....
നിങ്ങൾക്കും പ്രചോദനമാകട്ടെ ...

Post a Comment