Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്:
2020 ആഗസ്റ്റ് 21.  
             
കുടത്തുംപാറ കുന്നത്തുപാലം റോഡിൽ അണ്ടിക്കാവിൽ താഴത്ത് വച്ച് യാത്രക്കാരായ 3 പേർക്ക് കടന്നലിൻ്റെ കുത്തേറ്റു. കുന്നത്തു  പാലം സ്വദേശികളായ  ഗണേശൻ, ഭാര്യ വിജി, മണ്ണറായിൽ ആലി എന്നിവർക്കാണ് കുത്തേറ്റത്. ഇവരെല്ലാം വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. വൈകുന്നേരം 6 മണിയോടെയാണ് ബൈക്ക് യാത്രികർ കടന്നലിൻ്റെ അക്രമണത്തിനിരയായത്. 
റോഡരികിൽ അധികം ഉയരമില്ലാത്ത പൊന്തക്കാട്ടിലാണ് കടന്നൽകൂട്.  ഏറെ അപകടകാരിയായ പാനികടന്നൽ വിഭാഗത്തിൽ പെട്ട കടന്നലാണി തെന്നാണ് നിഗമനം. കടന്നൽ ഇളകിയതോടെ ഭീതിയിലാണ് പ്രദേശവാസികളും. ഏറെ ആളുകൾ യാത്ര ചെയ്യുന്ന റോഡിൻ്റെ അരികിൽ തന്നെയാണ് കടന്നൽകൂട് എന്നതിനാൽ വീണ്ടും ഏത് സമയത്തും കടന്നൽ അക്രമണമുണ്ടായേക്കാം.
അപകട സാദ്ധ്യത ഒഴിവാക്കുവാൻ ഉള്ള നടപടിക്കായി സമീപ വാസികൾ അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്.

Post a Comment