ഫ്രണ്ട്സ് പുത്തൂർ മഠത്തിന്റെ നേതൃത്വത്തിൽ ദ്രുതകർമ്മ സേന രൂപീകരിച്ചു. ഫ്രണ്ട്സ് പുത്തൂർ മഠത്തിൻ്റെ യുവജന വിഭാഗത്തെയാണ് കർമ്മ സേനയായി വാർത്തെടുക്കുന്നത്. ദുരന്ത മുഖങ്ങളിൽ നാടിനു വേണ്ടി സേവന സന്നദ്ധരാകുന്ന പരിശീലനം നേടിയ യുവാക്കളുടെ കൂട്ടായ്മാണ് ഫ്രണ്ട്സ് പുത്തൂർമഠം പ്രവർത്തകരുടെ നേതൃത്വത്തിൽ സജ്ജമാക്കുന്നത്. നെഹ്റു യുവകേന്ദ്രയുമായി സഹകരിച്ചാണ് വശ്യമായ ബോധവത്കരണ ക്ലാസുകളും പ്രായോഗിക പരിശീലന ക്ലാസുകളും സംഘത്തിന് നൽകുക. 14 വയസു മുതലുള്ള 30 ഓളം പേരാണ് സേനയുടെ ഭാഗമായത്. പുത്തൂർമഠത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പന്തിരങ്കാവ് പോലീസ് സബ് ഇൻസ്പക്ടർ വിനായകൻ ബോധവത്കരണ ക്ലാസ് ഉത്ഘാടനം ചെയ്തു. ഫ്രണ്ട്സ് പ്രസിഡണ്ട് പി എം ബിച്ചാലി ചടങ്ങിൽ അദ്യക്ഷനായിരുന്നു. കർമ്മ സേനയുടെ പ്രവർത്തന ലക്ഷ്യങ്ങളെക്കുറിച്ച് മുസ്തഫ എടക്കാട് വിശദീകരിച്ചു. ദ്രുതകർമസേനക്കുള്ള ബോധവത്കരണ ക്ലാസ്സിന് അനസ് പുതിയേടത്ത് നേതൃത്വം നൽകി. ദ്രുതകർമസേന ചെയർമാനായി പി എം ബിച്ചാലിയെയും കൺവീനർ ആയി മുനവ്വറലിയെയും തിരഞ്ഞെടുത്തു. ചടങ്ങിൽ അഷ്റഫ് പുതുക്കുടി സ്വാഗതവും മുനവ്വറലി നന്ദിയും പറഞ്ഞു. വർഷങ്ങളായി സേവന രംഗത്ത് നിറഞ്ഞാടുന്ന പ്രണ്ട്സ് പുത്തൂർ മഠത്തിൻ്റെ ദ്രുതകർമ്മ സേനാ രൂപീകരണത്തിന് പ്രദേശത്തുകാരിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും ഫ്രണ്ട്സ് പ്രവർത്തകർ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ