പന്തീരാങ്കാവ്:
പൊതു കാര്യ പ്രവർത്തകനും ഓൾ ഇന്ത്യ എൽ.ഐ.സി. ഏജൻ്റ്സ് ഫെഡറേഷൻ കോഴിക്കോട് ജില്ലാ രക്ഷാധികാരിയുമായ പന്തീരങ്കാവ് സ്വദേശി നെടൂളി പുരുഷോത്തമൻ (75) നിര്യാതനായി.
സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന ഇദ്ദേഹം
ശ്രീനാരായണ എജ്യുക്കേഷൻ സൊസൈറ്റി പാട്രൺ മെമ്പർ,
പന്തീരാങ്കാവ് വിഷ്ണു ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡൻ്റ്, പന്തീരാങ്കാവ് ഗണേശ സാധനാ കേന്ദ്രം വിനായക ചതുർഥി ആഘോഷ കമ്മിറ്റി രക്ഷാധികാരി, പന്തീരാങ്കാവ് വെസ്റ്റ് അയ്യപ്പഭജനമഠം രക്ഷാധികാരി, മേപ്പറമ്പത്ത് തിരുവനത്തിൽ കുടുംബ ക്ഷേത്രം പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. 1987 മുതൽ ചെയർമാൻസ് ക്ലബ്ബ് മെമ്പറും ലൈഫ് മെമ്പറായ എൽ.ഐ.സി.ഏജൻ്റുമായിരുന്നു. നിരവധി തവണ എൽ.ഐ.സി.യിൽ കോടിപതി സ്ഥാനം വഹിച്ചിട്ടുണ്ട്.
ശ്രീകണ്ഠേശ്വര ക്ഷേത്ര കമ്മിറ്റിയിൽ രണ്ടു തവണ ജോയൻറ് സെക്രട്ടറി, പന്തീരാങ്കാവ് സർവീസ് സഹകരണ ബാങ്ക് മുൻ വൈസ് പ്രസിഡൻ്റ്, മാവൂർ ഗ്വാളിയോർ റയോൺ സിൽ ദീർഘകാലം അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്തിരുന്ന എൻ.പുരുഷോത്തമൻ ആൻ്റ് കമ്പനി മാനേജിങ്ങ് പാർട്ണർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: മീനാകുമാരി
മക്കൾ: നിഷ, പ്രജീഷ് (അമേരിക്ക), പ്രവിത (ഓസ്ത്രേലിയ)
മരുമക്കൾ: ശൈലേഷ് (പുതിയറ), അരുണ (മൈസൂർ), സുജിത് ( ഓസ്ത്രേലിയ)
സഹോദരങ്ങൾ: പ്രഭാകരൻ (കെ.ടി.സി.ചെന്നൈ)
ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ