ഖത്തർ:
ഖത്തറിലെ മലപ്പുറം ജില്ലയിലെ പ്രവാസികളുടെ ക്ഷേമവും കലാ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ ഉന്നമനവും ലക്ഷ്യമാക്കി രൂപീകരിക്കപ്പെട്ട *ഡയാസ്പോറ ഓഫ് മലപ്പുറം ഡിസ്ട്രിക്ട് (DoM Qatar)* എന്ന സംഘടനയ്ക്ക് ആകർഷമായ ലോഗോ രചന നടത്തുവാൻ നിങ്ങൾക്ക് അവസരം.
മലപ്പുറം ജില്ലയുടെ പാരമ്പര്യവും തനിമയും മഹിമയും മൂല്യങ്ങളും പ്രവാസി ക്ഷേമവും ശാക്തീകരണവും മാനവികതയും പ്രതിഫലിപ്പിക്കുന്നതാകണം സൃഷ്ടികൾ.
സമചതുരാകൃതിയിലോ ചതുരാകൃതിയിലോ വൃത്താകൃതിയിലോ ദീർഘ വൃത്താകൃതിയിലോ ഉള്ള ലോഗോ രചനകൾ ആണ് അയക്കേണ്ടത്.
ലോഗോയിൽ Diaspora of Malappuram District എന്നോ "DoM"എന്നോ ആലേഖനം ചെയ്തിരിക്കണം
ലോഗോ രചനക്ക് ഒന്നിൽകൂടുതൽ വർണ്ണങ്ങൾ ഉപയോഗിക്കാം.
അയക്കുന്ന ലോഗോകൾ സ്വന്തം ഭാവനയിൽ രൂപകല്പന ചെയ്യപ്പെട്ടതും കോപ്പിറൈറ്റ് ലംഘന പരിധിയിൽ പെടാത്തതും ആയിരിക്കണം.
തെരെഞ്ഞെടുക്കപ്പെടുന്ന ലോഗോ DoM ഖത്തറിനു അവകാശപ്പെട്ടതും സംഘടനയുടെ പ്രവർത്തനങ്ങൾക്ക് മാത്രം ഉപയോഗിക്കപ്പെടുന്നതുമായിരിക്കും.
തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയുടെ 300dpi റെസലൂഷനിൽ കുറയാത്ത layered photoshop വേർഷൻ അല്ലെങ്കിൽ വെക്ടർ വേർഷൻ ആവശ്യപ്പെടുന്ന പ്രകാരം നൽകേണ്ടതാണ്.
തെരഞ്ഞെടുക്കപ്പെടുന്ന ലോഗോകൾ വ്യത്യസ്ത അളവുകളിൽ ക്രമീകരിക്കാൻ കഴിയുന്ന തരത്തിൽ ഉള്ളതായിരിക്കണം.
അയക്കുന്ന ആളുടെ പേര്, ഫോൺ നമ്പർ, ഇമെയിൽ അഡ്രസ്, ലോഗോയെകുറിച്ചുള്ള ചെറിയ ഒരു വിശദീകരണം എന്നിവ ലോഗോയോടൊപ്പം നൽകേണ്ടതാണ്.
വിജയികൾക്ക് 10001 രൂപയും പ്രശംസാ ഫലകവും സമ്മാനമായി നൽകപ്പെടുന്നതാണ്.
ഒരാൾക്ക് ഒന്നിൽ കൂടുതൽ ലോഗോ അയക്കാവുന്നതാണ്
ലോഗോ രചനകൾ info@domqatar.com എന്ന ഇമെയിൽ വിലാസത്തിൽ വരുന്ന 2020 സെപ്റ്റംബർ 10ന് മുമ്പായി അയക്കേണ്ടതാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ