ഇരിങ്ങല്ലൂരിൽ ഇന്നു സ്ഥിരീകരിച്ചത് പുതിയ 8 കേസുകൾ. ഇതു കൂടാതെ പഞ്ചായത്ത് പരിധിയിൽ 3 കേസുകൾ
ഇരിങ്ങല്ലൂരിലെ മരണവീടുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച 17 കോവിഡ്കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യ വിഭാഗം ഇന്ന് പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് 8 പോസിറ്റീവ് കേസുകൾ കൂടി കണ്ടെത്തിയത്. ആഗസ്ത് 28 ന് മരണമടഞ്ഞവരുടെ ബന്ധുക്കളായ 7 പേരും ചടങ്ങിൽ പങ്കെടുത്ത ബന്ധുവല്ലാത്ത ഒരാളുമാണ് ഇന്നത്തെ 8 പേർ. ഇതിൽ 7 പേർ ഇരിങ്ങല്ലൂരിലും ഒരാൾ പെരുമണ്ണ പഞ്ചായത്തിലുമാണ്. ഇതോടെ മരിച്ചവരുടെ വീട്ടുകാരും ബന്ധുക്കളുമടക്കം 24 പേരും ബന്ധു വല്ലാത്ത ഒരാളുമടക്കം 25 പേരാണ്
ഇന്ന് ഇരിങ്ങല്ലൂരിൽ നടന്ന കോവിഡ് പരിശോധനയിൽ 86 പേരാണ് പരിശോധനക്ക് എത്തിയത്. എന്നാൽ
മരണാനന്തരം ഇവരുടെ വീട് സന്ദർശിച്ച നിരവധി പേർ പരിശോധനക്ക് എത്തിയിട്ടില്ല എന്ന വസ്തുതയും പുറത്തു വന്നിട്ടുണ്ട്. ഇത് കൂടുതൽ പ്രശനങ്ങളിലേക്ക് നയിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
രോഗവ്യാപനം തടയാൻ കൂടുതൽ ബോധവത്കരണ പ്രചരണ പരിപാടികൾ പഞ്ചായത്ത് നടത്തി വരികയാണ്. നാളെയോടെ പ്രദേശം മൈക്രോ കൻ്റയിൻമെൻ്റ് സോണായേക്കുമെന്നാണ് സൂചന. ഓണത്തിരക്കിനെ തുടർന്നുണ്ടായേക്കാവുന്ന രോഗവ്യാപത്തിൻ്റെ കണക്കുകളും വരും ദിവസങ്ങളിൽ വരാനിരിക്കുകയാണ്.
എന്തായാലും ജാഗ്രതക്കുറവിൻ്റെ ഫലം ഏറെ സങ്കടപ്പെടുത്തുന്നതായിരിക്കും..
ജാഗ്രതക്ക് ഇപ്പോൾ ജീവൻ്റെ
വിലയാണ് ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ