ദോഹ : ജീവകാരുണ്യ മേഖലയിൽ ആത്മാർപ്പണം ചെയ്തു പ്രവർത്തിക്കുന്ന നർഗ്ഗീസ് ബീഗം വാഴയൂർ സർവ്വീസ് ഫോറം - ഖത്തർ നൽകുന്ന സ്നേഹാദരം 2020 ബഹുമതിക്കായി തിരഞ്ഞെടുക്കപ്പെട്ടു. വിവിധ മേഖലകളിലെ സ്തുത്യർഹമായ പ്രവർത്തനം നടത്തുന്ന വാഴയൂർ സ്വദേശികളായ വ്യക്തികൾക്കാണ് വി.എസ്.എഫ് - ഖത്തർ സ്നേഹാദരം ബഹുമതി നൽകി ആദരിക്കാറുള്ളത്. പ്രമുഖർ ഉൾപെടുന്ന പ്രത്യേകം നിയോഗിക്കപ്പെട്ട ജൂറി ആണ് *സ്നേഹാദരം 2020* ബഹുമതിക്കായി *നർഗ്ഗീസ് ബീഗത്തെ* തിരെഞ്ഞടുത്തത്. ജീവകാരുണ്യ മേഖലയിൽ നിസ്തുലമായ പ്രവർത്തനം നടത്തി വരുന്ന ശ്രീമതി നർഗ്ഗീസ് ബീഗം അഡോറയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്. മലപ്പുറം വാഴയൂർ പഞ്ചായത്തിലെ കാരാട് സ്വദേശിനിയാണ് നർഗ്ഗീസ് ബീഗം.
ശാരീരിക അവശതകൾക്കിടയിലും സാഹിത്യ പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച അഹമ്മദ് കുട്ടി കക്കോവ്, നിർദ്ദനരും നിരാലംബരുമായ നിരവധി കുടുംബങ്ങൾക്ക് വീടു നിർമ്മിച്ചു നൽകുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഒ.എ. അസീസ് തിരുത്തിയാട്, മികച്ച സാമൂഹിക പ്രവർത്തനങ്ങൾക്ക് ഭുവന ദാസൻ വാഴയൂർ, കാർഷിക മേഖലയിലെ മികച്ചതും വ്യത്യസ്തവുമായ പ്രവർത്തനങ്ങൾക്ക് ചോയി പുഞ്ചപ്പാടം, പാത്തുമ്മ പുതുക്കോട് എന്നിവരാണ് വാഴയൂർ സർവ്വീസ് ഫോറം - ഖത്തറിൻ്റെ സ്നേഹാദരം ബഹുമതിക്ക് മുൻ വർഷങ്ങളിൽ അർഹരായത്.
രണ്ട് വർഷത്തെ ഇടവേളകളിലാണ്
സ്നേഹാദരം ബഹുമതി നൽകി വരുന്നത്.
പുതിയ സാഹചര്യത്തിൽ സെപ്തംബർ 18 വെള്ളിയാഴ്ച്ച ഇന്ത്യൻ സമയം 4.30 മുതൽ ഓൺലൈനായി നടക്കുന്ന *സ്നേഹാദരം 2020* ചടങ്ങിൽ പുരസ്ക്കാരം സമ്മാനിക്കും.
ഊർജ്ജസ്വലരായ സാമൂഹിക പ്രവർത്തകരേയും യുവതലമുറയേയും വളർത്തിയെടുക്കാൻ കാലിക പ്രസക്തമായ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള നേതൃ പരിശീലന ക്യാമ്പും ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിക്കുമെന്ന് വാഴയൂർ സർവ്വീസ് ഫോറം ഖത്തർ ഭാരവാഹികൾ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ