പാലാഴി പ്രദേശത്ത് മികച്ച സേവന പ്രവർത്തനങ്ങൾ നടത്തി മാതൃകയാവുകയാണ് ടീം ട്വൻറ്റി ട്വൻ്റി. ടീം 20-20 എന്ന പേരിൽ ഫുട്ബാൾ ടൂർണ്ണമെൻറുകളും ഗാനമേള പരിപാടികളുമൊക്കെ സംഘടിപ്പിച്ച് 2015ൽ ആരംഭിച്ച കൂട്ടായ്മയിൽ 30 പേരാണ് അംഗങ്ങളായി ഉള്ളത്. കക്ഷിരാഷ്ട്രീയ, ജാതി, മത, വർണ്ണ, വർഗ്ഗ ഭേദമില്ലാത്ത സേവന സന്നദ്ധരായ ഈ കൂട്ടായ്മ ഒളവണ പഞ്ചായത്തിലെ വാർഡ് 2, 3, 4 ഉൾപ്പെടുന്ന പാലാഴി പ്രദേശം കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
വിവിധ മേഘലകളിൽ തെഴിലെടുക്കുന്നവരാണ് കൂട്ടായ്മയിലുള്ളവർ. ഓരോരുത്തർക്കും ലഭിക്കുന്ന കൂലിയിൽ നിന്ന് ഒരു ഭാഗം മാറ്റി വച്ചാണ് പ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്തന്നത്. തോടുകളും കുളങ്ങളും ശുചികരിക്കൽ, വേനലിൽ കുടിവെള്ള വിതരണം, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കൽ, കോവിഡ് പ്രതിസന്ധിക്കാലത്ത് ഭക്ഷ്യധാന്യ കിറ്റു വിതരണം തുടങ്ങി നാടിൻ്റെ പ്രതീക്ഷക്കൊത്ത് നിരവധിയായ പ്രവർത്തനങ്ങളാണ് ഇവർ നടത്തുന്നത്. ജോലിയില്ലാത്ത അവധി ദിനങ്ങളിലാണ് സേവന സന്നദ്ധരായ ഇവർ പ്രവൃത്തികൾ നടത്തുന്നത്. പ്രദേശത്തെ ഒരു കുടുബത്തിൻ്റെ ശോചനീയാവസ്ഥയിലായ വീടിൻ്റെ പ്രവൃത്തികൾ പൂർത്തികരിക്കുകയാണ് ഇവർ ഒടുവിൽ നടത്തിയ പ്രവർത്തനം. നവീകരിച്ച വീടിൻ്റെ താക്കോൽ വാർഡ് അംഗം ഉഷാദേവിയാണ് കൈമാറിയത്. കെ.കെ.കോയ, അബൂബക്കർ, ബസന്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
20-20 യിൽ അംഗങ്ങളായ 6 പേർ വിദേശത്താണ്. ഇവരും പരമാവധി സഹായങ്ങൾ നൽകുന്നുണ്ട്. ടി. രഫീക്ക്, ഷാനവാസ്.പി, സാദിഖ്, ഹാരിസ്, മുജീബ്, സാലിഹ്, സുൾഫിക്കർ, ശറഫു തുടങ്ങിയവരുൾപ്പെടെ 30 അംഗ കൂട്ടായ്മയായ 20-20 പ്രദേശത്തെ 2 നിർദ്ദന കുടുംബങ്ങളുടെ വീടുകൾ കൂടി റിപ്പയർ ചെയ്തു നൽകാൻ ഉള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
നാടിൻ്റെ പ്രതീക്ഷകൾക്കൊപ്പം വളരുകയാണ് ടീം 20-20...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ