നടത്തിയ കോവിഡ് പരിശോധനാ ഫലങ്ങൾ വെള്ളി ശനി ദിവസങ്ങളിൽ പുറത്തു വന്നപ്പോൾ സ്ഥിരീകരിച്ചത് 72 കേസുകളാണ്. ഒളവണ്ണ ആരോഗ്യ വിഭാഗം നടത്തിയ RTPCR പരിശോധനയിലാണ് ഇത്രയും കേസുകൾ കണ്ടെത്താനായത്. നിരീക്ഷണത്തിൽ കഴിയുന്നവരുടേയും അവരുടെ സമ്പർക്കപ്പട്ടികയിലു-
ള്ളവരുടേയും ശ്രവ പരിശോധനയാണ് നടത്തിയത്. പന്തീരങ്കാവ് കൊടൽ നടക്കാവ് സ്കൂളിലാണ് പരിശോധന സൗകര്യം ഒരുക്കിയിരുന്നത്. 97 പേരുടെ പരിശോധനയിൽ 51 പേരും 103 പേരുടെ പരിശോധനയിൽ 21 പേരുമാണ് പോസിറ്റീവായത്. 2 ദിവസങ്ങളിൽ കണ്ടെത്തിയ 72 പോസിറ്റീവ് കേസുകളിൽ 8 പേർ പഞ്ചായത്തിന് പുറത്തുള്ളവരാണ്. ഒളവണ്ണ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരാണ് പരിശോധക്ക് നേതൃത്വം നൽകുന്നത്. ഇതു വരെ നടത്തിയ പരിശോധനകളുടെ എണ്ണം 3880 കടന്നു. അതേ സമയം പഞ്ചായത്തിൽ കോവിഡ് പോസിറ്റീവ് ആയി 3 പേരാണ് മരിച്ചത്.
ഒളവണ്ണ ഗ്രാമ പഞ്ചായത്തിൽ ഇതുവരെ കോവിഡ് പോസറ്റീവ് ആയവരുടെ എണ്ണം 370 കടന്നു. പഞ്ചായത്തിൽ സജ്ജീകരിച്ച കോവിഡ് ഫസ്റ്റ് ലൈൻ
ട്രീറ്റ് മെൻ്റ് സെൻ്ററിൽ ഇപ്പോൾ 95 ൽ
അധികം ആളുകൾ ഉണ്ട്. 100 കിടക്കകൾ ആണ് കൈമ്പാലത്തെ CFLTC യിൽ ഒരുക്കിയിട്ടുള്ളത്.
കോവിഡ് എണ്ണം വർദ്ധിക്കുകയും അതേ സമയം നിയന്ത്രണങ്ങൾക്ക് ഇളവ് നൽകുകയും ചെയ്ത സാഹചര്യത്തിൽ രോഗ വ്യാപനം തുടരുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങൾ കടന്ന് മരണസംഖ്യ കുറക്കുക എന്ന അവസാന ഘട്ടത്തിൽ എത്തി നിൽക്കുകയാണ് നാം. ഇതിൻ്റെ ഭാഗമായി മുതിർന്നവർക്ക് പ്രത്യേക സംരക്ഷണം ഉറപ്പാക്കാൻ അവരുടെ പൾസും രക്തത്തിലെ ഓക്സിജൻ്റെ അളവും പരിശോധിക്കുന്ന
പൾസ് ഓക്സി പ്രോഗ്രാം നടപ്പിലാക്കുകയാണ് ഇപ്പോൾണ് ആരോഗ്യ വകുപ്പ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ