ഒരു ലക്ഷത്തിലേറെ ജനസംഖ്യയുള്ള ഒളവണ്ണ ഗ്രാമ പഞ്ചായത്തിൽ കോവിഡ്
രോഗ വ്യാപനവും രോഗബധിതരുടെ വർദ്ധിച്ചു വരുന്ന എണ്ണവും മരണങ്ങളും കണക്കിലെടുത്ത് പഞ്ചായത്തിൽ കോവിഡ് പരിശോധന വർദ്ധിപ്പിക്കുന്നു. കോവിഡ് ബാധിതരുടെ എണ്ണം 1500 നോട് അടുക്കുകയും മരണം 10 ഉം ആയ സാഹചര്യത്തിലാണ് പഞ്ചായത്ത് പരിശോധനകൾ വർദ്ധിപ്പിക്കാനുള്ള അടിയന്തിര തീരുമാനം കൈക്കൊണ്ടത്.
ടസ്റ്റിംഗ്, ട്രെയിസിംഗ്, ക്വാറൻറ്റയ്ൻ, ട്രീറ്റ്മെന്റ് ( T T Q T ) ശക്തമാക്കി വ്യാപനം നിയന്ത്രിച്ച് മരണം കുറക്കാനുള്ള നടപടികൾക്കാണ്. പഞ്ചായത്തും ആരോഗ്യ വിഭാഗവും ലക്ഷ്യമിടുന്നത്.
നിലവിലെ തീരുമാനപ്രകാരം പ്രകാരം 28.10.20 ബുധനാഴ്ച മുതൽ 1.11.20 ഞായറാഴ്ച്ച വരെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വച്ച് ടെസ്റ്റുകൾ നടത്തും.
1. ILi( influvansa like illness)ജലദോഷപനി
2. ARI( Acute respiratory infection) ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ.
3. Allergy
4. Asthma.ശ്വാസംമുട്ട്.
5. Kidny (dialysis)ചെയ്യുന്നവർ
6. Cancer
7.immuno suppresend പ്രതിരോധ ശേഷികുറയുവാൻ കാരണമാവുന്ന മരുന്ന് കഴിക്കുന്നവർ
8. BP, Sugar ഉള്ളവർ
9. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ
10. കുട്ടികൾ, ഗർഭിണികൾ
ഗ്രാമപഞ്ചായത്തും, ആരോഗ്യ വകുപ്പും ചേർന്ന് കൊറോണ വ്യാപനം തടയിടുന്നതിന്നും, മരണം പരമാവധി കുറക്കുന്നതിനും തികച്ചും സൗജന്യമായി ഏർപ്പെടുത്തുന്ന ഈ പരിശോധനാ സൗകര്യം മേൽ പറഞ്ഞ വിഭാഗത്തിൽ പെട്ടവർ ഉപയോഗപ്പെടുത്തണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.തങ്കമണിയും മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് ഡോക്ടർ. അമ്പിളി അരവിന്ദ് എന്നിവർ അഭ്യർത്ഥിച്ചു.
28.10.20.ഹൈലൈറ്റ് മാൾ
29.10.20.MSSകോളനിഹാൾ
30.10.20.Rays Hostel
31.10.20.കൊടിനാട്ട്മുക്ക് സ്കൂൾ
1.11.20.സഫയർ സ്കൂൾ എന്നിവിടങ്ങളിലാണ് പരിശോധനകൾ നിശ്ചയിച്ചിരിക്കുന്നത്.
ഒളവണ്ണ ആരോഗ്യ വിഭാഗം ഇതു വരെ 6000ത്തിൽ അധികം കോവിഡ് പരിശോധനകൾ നടത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഏതാണ്ട് 2000 ത്തിൽ അധികമാളുകളെ പരിശോധിക്കാൻ ഉള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഒളവണ്ണ ഹെൽത്ത് ഇൻസ്പക്ടർ എ.കെ.അജയ് കുമാർ പറഞ്ഞു.
വലിയ ജനസംഖ്യയുള്ള പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും, കോവിഡ് പരിശോധനകളിലും ചികിത്സയിലും മരണാനന്തര ചടങ്ങുകളിലും നേതൃത്വം നൽകിവരുന്ന ആരോഗ്യ പ്രവർത്തകർക്കെല്ലാം കോവിഡിനെ അയറ്റിനിത്താനായത് കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചതുകൊണ്ടാണ് എന്നുള്ളത് പറയാതെ വയ്യ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ