Header Ads Widget

Responsive Advertisement
നാഷണൽ ഹൈവേ 66 ൽ പന്തീരങ്കാവ്
ജംഗ്ഷനിൽ ട്രാഫിക് പൊലീസ് ബൂത്ത് സ്ഥാപിച്ചു.  കോഴിക്കോട് ട്രാഫിക് അസിസ്റ്റൻറ് കമ്മീഷണർ പി.കെ.രാജു ഉത്ഘാടനം ചെയ്തു. അറപ്പുഴ പാലത്തിനപ്പുറത്തെ ടോൾ അവസാനിച്ചതോടെ അവിടെയുള്ള കെട്ടിടം പൊലിസ് എയ്ഡ് പോസ്റ്റായി മാറ്റണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ അതു നടക്കാത്ത സാഹചര്യത്തിൽ കൂടിയാണ് പന്തീരങ്കാവിൽ ട്രാഫിക് പൊലീസ് പോസ്റ്റ്
യാഥാർത്ഥ്യമായത്‌. കോഴിക്കോട്  ജില്ലയിൽ നിന്നും മലപ്പുറം ജില്ലയിലേക്ക് നാഷണൻ ഹൈവേയിലൂടെ പ്രവേശിക്കുന്നതിന് മുമ്പായുള്ള പ്രധാന ജംഗ്ഷനായ പന്തീരങ്കാവിൽ സ്ഥാപിച്ച
ട്രാഫിക് ബൂത്തിന് ഏറെ പ്രാധാന്യമുണ്ട്.
 ജില്ലയിലെ നാഷണൽ ഹൈവേയിൽ മറ്റിടങ്ങളിലൊന്നും ട്രാഫിക് പൊലീസ് ബൂത്ത് ഇല്ല എന്നതും ഇതിൻ്റെ  പ്രധാന്യം വർദ്ധിപ്പിക്കുന്നു. വാഹനങ്ങളെ അവശ്യമായ നിരീക്ഷണ വലയത്തിലാക്കുവാനും ദീർഘദൂര യാത്രക്കാർക്ക് അവശ്യ ഘട്ടങ്ങളിൽ സഹായം നൽകുവാനും ഗതാഗത നിയന്ത്രണത്തിനും രക്ഷാപ്രവർത്തന
ഏകോപനത്തിനും  ട്രാഫിക് ബൂത്ത് പ്രവർത്തനം സഹായകമാവും. ബൂത്തിന് ഒരു കീലോമീറ്റർ  മാത്രം അകലത്തിൽ ആണ് പന്തീരങ്കാവ് പൊലീസ് സ്റ്റേഷൻ. പന്തീരങ്കാവിലെ
സ്വകാര്യ അലുമിനിയം കമ്പനിയാണ് ബൂത്ത് നിർമ്മിച്ച് നൽകിയത്. ഉത്ഘാടന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.തങ്കമണി, പന്തീരങ്കാവ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ ബൈജു കെ.ജോസ്, വാർഡ് മെമ്പർ ഹർഷ ലത, എസ്.ഐ.വിനായകൻ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment