Header Ads Widget

Responsive Advertisement
ദോഹ:
ഡോം ഖത്തര്‍ പ്രതിനിധികള്‍ ഇന്ത്യന്‍ അംബാസഡറുമായി കൂടികാഴ്ച്ച നടത്തി.
ഖത്തറിൽ പുതുതായി ചുമതലയേറ്റ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലുമായാണ് ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) പ്രതിനിധികള്‍  കൂടിക്കാഴ്ച നടത്തിയത്.  ഇന്ത്യൻ എംബസിയിലാണ്  കൂടിക്കാഴ്ച ഒരുക്കിയത്. "ഡോം ഖത്തര്‍ " ൻ്റെ
രൂപീകരാണോദ്ദേശ്യവും ഭാവി പ്രവര്‍ത്തനങ്ങളും വിശദമായി ചര്‍ച്ച ചെയ്തു.   യോഗത്തില്‍ ഡോം ഖത്തര്‍ പ്രസിഡണ്ട് വി. സി മഷ്ഹൂദ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ്, വൈസ് പ്രസിഡണ്ട് മാരായ ഡോക്ടര്‍ വി. വി ഹംസ, എം ബാലന്‍ എന്നിവര്‍ പങ്കെടുത്തു.
(ഡോം പ്രതിനിധികൾ കൂടി കാഴ്ചയിൽ )

ഡോം ഖത്തറിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക് ഇന്ത്യന്‍ അംബാസിഡര്‍ ആശംസകള്‍ നേര്‍ന്നു. ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ഓരോ ഓരോ ഇന്ത്യക്കാരനും ഇന്ത്യയുടെ അംബാസഡര്‍മാര്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ഡോമിൻ്റെ നേതൃത്വത്തിൽ അവിദഗ്ദ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്നതിനായി നടത്തി വരുന്ന  പ്രവര്‍ത്തനങ്ങള്‍ക് പ്രത്യേകിച്ച് മാനസിക വികാസത്തിന് ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എംബസിയുടെ എല്ലാവിധ പിന്തുണയുണ്ടാകുമെന്നും അംബാസഡർ അറിയിച്ചു.

പ്രവാസി ക്ഷേമത്തിനായി വിവിധ മേഖലകളിൽ നടത്തുന്ന എംബസിയുടെ പ്രവര്‍ത്തനങ്ങൾക്ക് ഡോം ഖത്തര്‍ പ്രതിനിധികൾ എല്ലാവിധ പിന്തുണയും അംബാസഡര്‍ക്ക് ഉറപ്പുനല്‍കി.

Post a Comment