പഞ്ചായത്ത് ഇലക്ഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രൂപം കൊടുത്ത കമ്മിറ്റിയുടെ ചെയർമാനായി റഫീഖ് കള്ളിക്കുന്നും കൺവീനറായി ഹുസൈൻ മണക്കടവും വൈസ് ചെയർമാനായി അൻവർ ഹുസൈനും ട്രെഷററായി ഫാറൂഖും തിരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥി നിർണയ യോഗത്തിൽ ഹനീഫ പാലാഴി, ഫിർഷാദ് കമ്പിളിപ്പറമ്പ്, ഹുസൈൻ ഇരിങ്ങല്ലൂർ, കുഞ്ഞമ്മദ് പാലാഴി, സലിം മണക്കടവ്, അഷ്റഫ് KT, അഷ്റഫ് (കുട്ടിമോൻ ) തുടങ്ങിയവർ പങ്കെടുത്തു.
വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒളവണ്ണ പഞ്ചായത്തിൽ SDPl 7 വാർഡുകളിൽ മത്സരിക്കും. മണക്കടവിൽ ചേർന്ന SDPI ഭാരവാഹികളുടെ യോഗത്തിൽ സ്ഥാനാർത്ഥി നിർണയവും പൂർത്തിയാക്കിയതായും ഒളവണ്ണ പഞ്ചായത്ത് SDPI ഭാരവാഹികൾ അറിയിച്ചു. ഒളവണ്ണ പഞ്ചായത്തിലെ വാർഡ് 3 (പാലാഴി വെസ്റ്റ് ), വാർഡ് 7 ( പൂളേങ്കര), വാർഡ് 8 (മുതുവനത്തറ), വാർഡ് 9 (മണക്കടവ്), വാർഡ് 19 (കമ്പിളിപ്പറമ്പ്), വാർഡ് 20 (കുന്നത്ത് പാലം), വാർഡ് 21 (എം.ജി നഗർ) എന്നീ വാർഡുകളിലാണ് SDPl സ്ഥാനാർഥികളെ നിർത്തുന്നത്. നിലവിൽ SDPIക്ക് ശക്തമായ അടിത്തറയുള്ള വാർഡുകളിൽ മാത്രമാണ് സ്ഥാനാർത്ഥികളെ നിർത്തുന്നതെന്നും പോയ വർഷങ്ങളിലെല്ലാം കുടിവെള്ള വിതരണ പദ്ധതി പ്രവർത്തന മടക്കമുള്ള നിരവധി ജനകീയ വിഷയങ്ങളിൽ SDPI യുടെ നേതൃത്വത്തിൽ ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്തി ജനസമ്മിതി നേടിയ സാഹചര്യത്തിൽ വിജയം സുനി ശ്ചിതമെന്നും വക്താക്കൾ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ