Header Ads Widget

Responsive Advertisement
ഒളവണ്ണ
17 നവംബർ 2020

ഒളവണ്ണ പഞ്ചായത്തിൽ മാത്രം കോവിഡ് ബാധയേറ്റവരുടെ മരണം 15 ആയി. ഇന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഒരാൾ കൂടി മരണത്തിന് കീഴടങ്ങിയതോടെയാണ് മരണം 15 ആയത്. ഇതു വരെ പഞ്ചായത്ത് പരിധിയിൽ കോവിഡ് ബാധയേറ്റവരുടെ എണ്ണം 2000 കടന്നു കഴിഞ്ഞു.  കോവിഡ് അതിവ്യാപനം റിപ്പോർട്ട് ചെയ്തതോടെ പഞ്ചായത്തിൽ സൗജന്യ കോവിഡ് പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിച്ച് പരിശോധന വർദ്ധിപ്പിച്ചിരുന്നു. 
കോവിഡ്.19 രോഗം ബാധിച്ച്  ഇന്ന് മരണത്തിന് കീഴടങ്ങിയ  ഒളവണ്ണയിലെ പതിനഞ്ചാമത്തെ ആളുടെ ഭൗതിക ശരീരം കോവിഡ് ആശുപത്രി ആക്കിമാറ്റിയ  ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിൽ (ബീച്ച് ആശുപത്രി) നിന്നും ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി മുൻ ചെയർമാൻ ശ്രീ.കെ.കെ.ജയപ്രകാശ്, ഹെൽത്ത് ഇൻസ്പെക്ടർ എ.കെ.അജയകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.ടി.അലി എന്നിവരുടെ നേതൃത്വത്തിലാണ്  ഏറ്റുവാങ്ങിയത്.
 തുടർന്ന്    ഭൗതിക ശരീരം   കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് 
എല്ലാ ചടങ്ങുകളും ആചാര അനുഷ്ഠാനങ്ങളും  നടത്തി പൂർണ്ണ ആദരവോടെ മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിച്ചു.

അതിവ്യാപനം ശമിച്ചെന്ന റിപ്പോർട്ടുകളാണ് വരുന്ന തെങ്കിലും കാര്യങ്ങൾ ഇപ്പോഴും സുഖകരമല്ല. കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെല്ലാം തന്നെ താളം തെറ്റിയ അവസ്ഥയിലാണ്. സാമൂഹ്യ അകലം വാക്കുകളിൽ മാത്രം. ഇനി ഇലക്ഷൻ പ്രവർത്തനങ്ങൾ കൂടി വരികയാണ്. ഈ സ്ഥിതി തുടർന്നാൽ വരുന്നത് അതിവ്യാപനത്തിൻ്റെ ദിനങ്ങളാകും.



Post a Comment