Header Ads Widget

Responsive Advertisement
ഒളവണ്ണ കമ്പിളിപറമ്പ്:
3 നവംബർ 2020.

മദീനത്തുസിഎം, കേരള മുസ്‌ലിം ജമാ 
അത്ത്, SYS, SSF, കമ്പിളിപ്പറമ്പ്  മഹല്ല് കമ്മറ്റി, റിലീഫ് കമ്മറ്റി  എന്നിവർ സംയുക്തമായി സംഘടിപ്പിച്ച  മീലാദ്കിറ്റ് വിതരണം ഉസ്താദ് ഇസ്മാഈൽ സഖാഫി ഉത്ഘാടനം ചെയ്തു. കമ്പിളിപ്പറമ്പിൽ സംഘടിപ്പിച്ച പരിപാടിയിൽ സോൺ സാന്ത്വനം സെക്രട്ടറി റാഫി സഖാഫി അധ്യക്ഷത വഹിച്ചു.
ജാതി മത ഭേദമന്യേ സമൂഹത്തിലെ നിർധനരായ 313 കുടുംബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്.
 
എല്ലാ മാസവും ഒന്നാം തിയതി ഒളവണ്ണയിലും പരിസരത്തുമുള്ള നിരവധി കുടുംബങ്ങൾക്ക് റേഷൻ സംവിധാനത്തിലൂടെ ഭക്ഷ്യധാന്യങ്ങൾ ഏഴ് വർഷമായി നൽകിവരുന്നുണ്ട്. അതിനു പുറമെയാണ് ഈ കിറ്റ് വിതരണം.
SSF ഡിവിഷൻ പ്രസിഡണ്ട് റംഷാദ് സഖാഫി, സിറാജ് സഖാഫി അബദുന്നാസർ, അഫ്ളൽസഖാഫി, ഇബ്റാഹീം ഹാജി, നജ്മുദ്ധീൻ , സ്വലാഹു സഖാഫി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

1 അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ