Header Ads Widget

Responsive Advertisement
വടകര: 
12 നവംബർ 2020.
ദേശീയ പക്ഷി നിരീക്ഷണ ദിനമായ 12 നവംബർ 2020 ന് വിവിധ പരിപാടികൾ സംഘടിപ്പിച്ച് തിരുവള്ളൂർ ശാന്തിനികേതൻ സ്കൂൾ.
ഡോക്ടർ സാലിം അലിയുടെ ജന്മദിനം ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി  സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി. "പക്ഷി ലോകം" എന്ന പേരിൽ ജി കെ പ്രശാന്തിൻ്റെ പ്രഭാഷണം, "പക്ഷി മാന്ത്രികം" എന്ന പേരിൽ ശ്രീജിത്ത് വിയ്യൂരിൻ്റെ പക്ഷികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മാന്ത്രിക പരിപാടി, വിദ്യാർത്ഥികൾ പക്ഷികളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തി പങ്കുവെക്കുന്ന "ബേർഡ് ഫോട്ടോ ചാലഞ്ച്" എന്നിവ സംഘടിപ്പിച്ചു.

പ്രഭാഷണത്തിൽ പക്ഷികളുടെ  ദേശാന്തരഗമനം, മുട്ടയിടുന്നതിലും കൂടു നിർമ്മിക്കുന്നതിലുമുള്ള വൈജാത്യങ്ങൾ തുടങ്ങിയവയെക്കുറിച്ച് എല്ലാം വിശദമായി പ്രതിപാദിച്ചു.

ബേർഡ് ഫോട്ടോ ചാലഞ്ചിൽ വളരെ ആവേശപൂർവം കുട്ടികൾ പങ്കെടുത്തു. വീട്ടുവളപ്പിൽ എത്തിച്ചേർന്ന പക്ഷികളുടെ ഫോട്ടോകളുടെ കൂട്ടത്തിൽ മയിലിന്റെ ഫോട്ടോ വരെ ഉണ്ടായിരുന്നു.
ക്ലബ്ബ് കോ-ഓഡിനേറ്റർ വടയക്കണ്ടി നാരായണൻ മാർഗ്ഗനിർദ്ദേശം നൽകി. പി പ്രസന്ന, മൊയ്തു റഹ്മാനി തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ബായിസ് ഇസ്മയിൽ, ഫർഹാൻ, അനന്ത ശ്രീ, നിദാ ഫാത്തിമ, ആര്യ, ഹയ ജബീൻ, ഗൗതം കൃഷ്ണ, സിദ്ധാർത്ഥ്, കെ ഫാരിസ, റുമാന, എം കെ ഫാത്തിമ, റില ഫാത്തിമ, റിസ്‌വാന ഷെറിൻ തുടങ്ങിയവർ ബേർഡ് ഫോട്ടോ ചാലഞ്ചിന് നേതൃത്വം നൽകി.


Post a Comment