05 നവംബർ 2020
പന്തീരങ്കാവ് കൊടൽ നടക്കാവിൽ പ്രവർത്തിക്കുന്ന ഒളവണ്ണ സാമൂഹ്യ ആരോഗ്യ കേന്ദത്തിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് അണുമുക്തമാക്കുന്നതിനായി വെള്ളി ശനി ദിവസങ്ങളിൽ ആരോഗ്യ കേന്ദ്രം അടച്ചിടുമെന്ന വിവരമാണ് ലഭിക്കുന്നത്. രോഗം സ്ഥിരികച്ച ജീവനക്കാരിയും പ്രഥമ സമ്പർക്കത്തിലായവരും ക്വാറൻറയിനിലേക്ക് മാറിയിട്ടുണ്ട്. ഈ കേന്ദ്രത്തിലെ ജീവനക്കാരിൽ കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്യുന്നത് ആദ്യമാണ്. ഒളവണ്ണ ഗ്രാമ പഞ്ചായത്തിൽ കോവിഡ് ബാധയേറ്റ വരുടെ ഇതുവരെയുള്ള കണക്ക് 1700 ഉം കടന്നുകഴിഞ്ഞു. 10 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഒളവണ്ണയിൽ അതിതീവ്ര വ്യാപനം നടക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വിഭാഗം സൗജന്യ കോവിഡ് പരിശോധനാ ക്യാമ്പുകൾ നടത്തിവരികയാണ്. നവംബർ 6 ന് മണക്കടവ് കുന്നംകുളങ്ങര സ'കുളിൽ സൗജന്യ കോവിഡ' പരിശോധന നടക്കും. ഞായറാഴ്ച കൊടിനാട്ട് മുക്കിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ മെഗാ ക്യാമ്പും നടക്കും. പ്രായമായവർ, ഏതെങ്കിലും കോവിഡ് ക്ഷണമുള്ളവർ, മറ്റിതര അസുഖ ബാധിതർ, കോവിഡ് ബാധിതരുമായി സമ്പർക്കത്തിലായവർ എന്നിവർക്കെല്ലാം ക്യാമ്പിലെത്തി സൗജന്യമായി കോവിഡ് പരിശോധന നടത്താം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ