Header Ads Widget

Responsive Advertisement
കോവിഡ് വ്യാപന നിയന്ത്രണം ലക്ഷ്യമിട്ട് ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ ഞായറാഴ്ച്ച ( 8.11.2020) സൗജന്യ കോവിഡ് പരിശോധന ക്യാമ്പ്. കൊടിനാട്ട് മുക്ക് ഐശ്വര്യ ഓഡിറ്റോറിയത്തിലാണ് ഒളവണ്ണ ആരോഗ്യ വിഭാഗം ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ 10.30 ഓടെ പ്രവർത്തനം ആരംഭിക്കുന്ന കോവിഡ് പരിശോധനാ ക്യാമ്പിൽ കോവിഡ് പരിശോധന നടത്താൻ താൽപര്യമുള്ളവർക്കെല്ലാം പരിശോധനക്ക് സൗകര്യം ലഭിക്കും.ഒളവണ്ണ ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ  ഒരാഴ്ച്ചയായി നടന്ന പല സൗജന്യ കോവിഡ് പരിശോധനാ ക്യാമ്പുകളിലും നിരവധി +ve കേസുകളാണ് കണ്ടെത്താനായത്. ഒടുവിൽ മണക്കടവിൽ നടത്തിയ ക്യാമ്പിൽ 20 പോസിറ്റീവ് കേസുകൾ ആണ് കണ്ടെത്തിയത്.
   ( ഒളവണ്ണ പഞ്ചായത്ത് അംഗം ജയരാജനും ഹെൽത്ത് ഇൻസ്പക്ടർ എ.കെ.അജയ് കുമാറും )     

യാതൊരു ലക്ഷണങ്ങളും ഇല്ലാത്ത നിരവധിയായ കോവിഡ് ബാധിതർ നമുക്ക് ചുറ്റിലും വിഹരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. എല്ലാവരും  ലഭ്യമാകുന്ന പരിശോധനാ സൗകര്യങ്ങൾ സ്വമേധയാ ഉപയോഗപ്പെടുത്തി പോസിറ്റീവ് കേസുകളും സമ്പർക്കങ്ങളും കണ്ടെത്തി തുടർ നടപടികൾ സ്വീകരിച്ചാൽ മാത്രമേ കോവിഡ് വ്യാപനം തടയാനാവൂ. ഒളവണ്ണ പഞ്ചായത്ത് പരിധിയിൽ ഇന്നുണ്ടായ ഒരു മരണം കൂടി ചേർത്താൽ ഇതുവരെ കോവിഡ് പോസിറ്റീവായവരുടെ മരണം 12 ആയി. ഇതു വരെയുള്ള ആകെ കോവിഡ് +ve കേസുകൾ 1800 കടന്നു കഴിഞ്ഞു.  ഞായറാഴ്ച നടത്തുന്ന സൗജന്യ കോവിഡ് പരിശോധനാ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന്  ആരോഗ്യ പ്രവർത്തകർ അഭ്യർത്ഥിച്ചു.

Post a Comment