Header Ads Widget

Responsive Advertisement

കോഴിക്കോട്: 
കെ.കരുണാകരന് ബദലായി കെ.കരുണാകരൻ മാത്രമേ ഉള്ളൂ. ഇന്ത്യയിൽ നിരവധി രാഷ്ട്രീയ നേതാക്കന്മാരും അതത് കക്ഷികൾക്ക് ലീഡറാണെങ്കിലും ലീഡർ എന്ന പേര് കെ. കരുണാകരന് മാത്രമുള്ളതാണ്. മെഡിക്കൽ കോളെജിന് സമീപം കെ.കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ലീഡർ അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പ്രമുഖ ഗാന്ധിയനും സോഷ്യലിസ്റ്റുമായ തായാട്ട് ബാലൻ അഭിപ്രായപ്പെട്ടു. 

ചടങ്ങിൽ എം.പി.വാസുദേവൻ അധ്യക്ഷനായി. ചേവായൂർ സർവ്വീസ് ബേങ്ക് പ്രസിഡൻ്റ് അഡ്വ: ജി.സി.പ്രശാന്ത് കുമാർ, മെഡിക്കൽ കോളെജ് പ്രിൻസിപ്പൽ ഡോ: വി.ആർ.രാജേന്ദ്രൻ, കെ.പി. പുഷ്പരാജൻ, കൗൺസിലർ കെ.രാജേഷ്, കെ.വിശ്വനാഥൻ, കെ.മരക്കാർ ഹാജി എന്നിവർ സംസാരിച്ചു.  ആർ.ആർ.ടി.അംഗം കിഴക്കെ ചാലിൽ സക്കരിയ്യക്ക് ഡോ: വി.ആർ.രാജേന്ദ്രൻ മെമൻ്റോ നൽകി. ട്രസ്റ്റ് മെഡിക്കൽ കോളെജിന് നൽകുന്ന മാസ്‌ക്കുകൾ പ്രിൻസിപ്പലിന് കൈമാറി.

Post a Comment