Header Ads Widget

Responsive Advertisement

പാലാഴി:
28. ഡിസംബർ 2020.

400 വർഷത്തിൽപരം പഴക്കം അവകാശപ്പെടുന്ന പാലാഴി മഹാവിഷ്ണു ക്ഷേത്തിൽ നവീകരണ പ്രവർത്തനങ്ങൾ ക്ഷേത്ര പരിപാലന സമിതിയുടേയും  ക്ഷേത്ര മാതൃസമിതിയുടേയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി 2020 മാർച്ച് മാസത്തിൽ ഉത്സവം നടത്താൻ കഴിയാതിരുന്നതു പരിഗണിച്ച് ക്ഷേത്ര പ്രതിഷ്ഠയുടെ  ജന്മ നക്ഷത്ര ദിനമായ രോഹിണി നാളിൽ ( 28.12.20 തിങ്കൾ) ക്ഷേത്രത്തിൽ പ്രത്യേക പൂജാകർമ്മങ്ങൾ നടന്നു. ക്ഷേത്രം തന്ത്രി മേൽപ്പള്ളി മന ഉണ്ണികൃഷ്ണൻ അടി തിരിപ്പാടിൻ്റെ നേതൃത്വത്തിലാണ് പൂജാദികർമ്മങ്ങൾ നടന്നത്. തദവസരത്തിൽ  ഭക്തർ നിർമ്മിച്ച ക്ഷേത്ര പടിപ്പുരയും 
കളംകൊള്ളിപറമ്പ്  അഭിന ശേഖർ വരച്ച അനന്തശയനം ചുമർ ചിത്രവും ക്ഷേത്രത്തിന് സമർപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.

Post a Comment