Header Ads Widget

Responsive Advertisement

പന്തീരങ്കാവ്:
31 ഡിസബർ 2020.

റേഷൻ സാധനങ്ങൾ വാങ്ങി ഭർത്താവിനൊപ്പം വീട്ടിലെക്ക് മടങ്ങുകയായിരുന്ന  പൈങ്ങാട്ട് മീത്തൽ സാവിത്രി കെ.പി. യുടെ കഴുത്തിൽ നിന്നും രണ്ടേകാൽ പവൻ തൂക്കമുള്ള സ്വർണമാല ബൈക്കിലെത്തിയ മോഷ്ടാവ് കവർന്നു.
പന്തീരങ്കാവ് പാറക്കുളം കോരൻ പറമ്പ് റോഡിൽ 30 ഡിസംബർ 2020 ബുധനാഴ്ച്ച വൈകീട്ട് 7 മണിയോടെയാണ് കവർച്ച നടന്നത്.  ഹെൽമ്മറ്റ് ധരിച്ച മോഷ്ടാവിനെ തടയാനുള്ള ശ്രമത്തിനിടെ ഭർത്താവ്  രഘുനന്ദൻ നിലത്തു വീഴുകയും ചെയ്തു. മുമ്പും ഈ റോഡിൽ വച്ച് മാല പിടിച്ചുപറിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
സാവിത്രിയുടെ പരാതിയിൽ പന്തീരാങ്കാവ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്വർണക്കടയിൽ നിന്നും മാല കവർന്ന കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും സ്വർണ മാല കവർച്ച.

Post a Comment