Header Ads Widget

Responsive Advertisement
കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടത്തി വരുന്ന പത്താംതരം, ഹയർ സെക്കൻ്ററി തുല്യതാ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
#പത്താംതരം തുല്യതാ കോഴ്സിന്നുള്ള യോഗ്യത:
* 17 വയസ്സ് പൂർത്തിയായിരിക്കണം
* ഏഴാം ക്ലാസ്സ്  ജയിച്ചിരിക്കണം.( 8, 9, 10 ക്ലാസ്സുകൾ തോറ്റവർക്കും അപേക്ഷിക്കാം.
* 17 വയസ്സിനു മുകളിൽ ഏതു പ്രായക്കാർക്കും അപേക്ഷിക്കാം.
 കോഴ്സ് കാലാവധി 10 മാസമാണ്.
# +2 തുല്യത ഹ്യുമാനിറ്റീസ് / കോമേഴ്സ്
ഗ്രൂപ്പുകൾക്കുള്ള അപേക്ഷകർ താഴെ പറയുന്ന യോഗ്യത ഉള്ളവർ ആയിരിക്കണം.
* 22 വയസ്സ് പൂർത്തിയായിരിക്കണം.
* പത്താം ക്ലാസ്സ് ജയിച്ചിരിക്കണം.
* 22 വയസ്സിനു മുകളിൽ ഏത്            പ്രായക്കാർക്കും അപേക്ഷിക്കാം.
2 വർഷമാണ് കോഴ്സ് കാലാവധി

രണ്ടാം ശനി, ഞായർ തുടങ്ങി അവധി ദിവസങ്ങളിൽ മാത്രമാണ് ക്ലാസ്സുകൾ.
ഉപരിപഠനനത്തിന് അർഹതയും പി.എസ്.സി അംഗീകാരവും ഉണ്ട്. എസ്.സി/എസ്.ടി വിഭാഗത്തിൽ പെട്ടവർക്കും ഭിന്നശേഷി, വികലാംഗർ
(40% ത്തിൽ കൂടുതൽ) എന്നിവർക്കും കോഴ്സ് ഫീസ് സൗജന്യം.
വിശദവിവരങ്ങൾക്ക് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്, വികസന വിദ്യാകേന്ദ്രം, മാത്തി. ഫോൺ: 9745322197 എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.


Post a Comment