Header Ads Widget

Responsive Advertisement

പെരുമണ്ണ
24 ഡിസംബർ 2020

മുപ്പത്തിനാലാമത് ദേശീയ ഉപഭോക്തൃദിനത്തോടനുബന്ധിച്ച് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള കോഴിക്കോട് ജില്ലാ കമ്മറ്റിയും സംയുക്തമായി ചെറുകിട വ്യാപാരികളെ ആദരിക്കലും ഉപഭോക്തൃ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പെരുമണ്ണ അറത്തിൽ പറമ്പ സ്കൂളിലാണ് വ്യാഴം വൈകീട്ട്  4    മണിയോടെ പരിപാടികൾ സംഘ ടിപ്പിച്ചത്. പി.ടി.എ.റഹീം എം.എൽ.എ. ചടങ്ങ് ഉദ്ഘാടനം ചെയ്തു.
 

സി.എഫ്.കെ.ജില്ലാ പ്രസിഡൻ്റ് സക്കരിയ്യ പള്ളിക്കണ്ടി അധ്യക്ഷനായി. അഞ്ച് രൂപക്ക് ചായയും അഞ്ച് രൂപക്ക് ചെറുകടിയും വില്പന നടത്തുന്ന പെരുമണ്ണ പാറമ്മൽ ഹംസക്കോയ, ഏറെ കാലമായി  മെഡിക്കൽ കോളെജ് പരിസരത്ത് പ്രവർത്തിക്കുന്ന ഹോട്ടൽ അൻസാരിയുടെ ഉടമ യു.സുലൈമാൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയ പെരുമണ്ണ അറത്തിൽ പറമ്പ് സ്വദേശി എം.കെ.സൈറാബി എന്നിവരെ ചടങ്ങിൽ ആദരിച്ചു. സി.എഫ്.കെ.
ഭാരവാഹിയായ പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം എം.പി.മൊയ്തീൻകോയയെ ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് തുറയൂർ പൊന്നാടയണിയിച്ച് ആദരിച്ചു. സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് എ.സി. മോഹൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്തംഗം ഷമീർ കുറുമ്പരുകണ്ടി, അറത്തിൽ പറമ്പ് സ്കൂൾ, ഹെഡ്മിസ്ട്രസ് പി.പി.ഷീജ, പി.പി.മണി, ടി.സെയ്തുട്ടി, കെ.പി.അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.

Post a Comment