ഒളവണ്ണ, പെരുമണ്ണ ഗ്രാമ പഞ്ചായത്തുകളിൽ നിന്ന് ത്രിതല പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പന്തീരാങ്കാവ് പ്രസ് ക്ലബിൻ്റെ നേതൃത്വത്തിൽ ആദരിച്ചു., പെരുമണ്ണ ഗ്രാമ പഞ്ചായത്തുകളിലെയും കുന്ദമംഗലം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തുകളിലേയും ജില്ലാ പഞ്ചായത്തിലെയും അംഗങ്ങളെയാണ് ആദരിച്ചത്. പന്തീരങ്കാവ് അങ്ങാടിയിലെ ഒളവണ്ണ പഞ്ചായത്ത് കമ്യൂണിറ്റ് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്.
വൈകീട്ട് 4.30 ഓടെ ചടങ്ങിന് തുടക്കമായി.
ഡെപ്യൂട്ടി കലക്ടർ സി.ബിജു ചടങ്ങ് ഉദ്ഘാടനം ചെയ്തു. എൻ. മുരളീധരൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് റിയാസ് നക്ഷത്ര ഗോൾഡ്, പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത്, ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശാരുതി, ജില്ലാ പഞ്ചായത്ത് അംഗം രാജീവ് പെരുമൺപുറ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രവീന്ദ്രൻ പാശ്ശേരി, മാവോളി ജയരാജൻ, വി.പി.കബീർ, ധനേഷ് കുമാർ കുണ്ടാത്ര എന്നിവർ സംസാരിച്ചു. ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന് ബാബു കൊളങ്ങരേടത്ത് നിവേദനം സമർപ്പിച്ചു. ഇ. മുജീബ് റഹ്മാൻ സ്വാഗതവും സി.വേണുഗോപാലൻ നന്ദിയും പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ