Header Ads Widget

Responsive Advertisement
കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്. ഒളവണ്ണയിൽ 23 കോവിഡ് ബാധിതരാണ് ഇത് വരെ മരണമടഞ്ഞത്. പഞ്ചായത്ത് പരിധിയിൽ ഇതുവരെ 2749 കോവിഡ് പോസ്റ്റിറ്റിവ്  കേസുകളാണ് സ്ഥിരീകരിച്ചത്. അവരിൽ 86 ഓളം പേർ ഇപ്പോൾ ചികിത്സയിലുമാണ്.
കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ആദ്യഘട്ടത്തിൽ  മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ ഉള്ള പ്രയത്നം. പിന്നെ രോഗവ്യാപനം കുറക്കാൻ ഉള്ള പ്രയത്നങ്ങൾ. പിന്നെ മരണം ഒഴിവാക്കാനായി ശ്രമം. ഇപ്പോൾ നടക്കുന്നത് മരണം ഉയരാതിരിക്കാനുള്ള ശ്രമങ്ങളും. പക്ഷെ മാസ്ക് അണിഞ്ഞത് കൊണ്ട് മാത്രം അതിനു കഴിയില്ല എന്നതാണ് വസ്തുത. തുടർച്ചയായി പരാജയം ഏറ്റ് വാങ്ങുന്ന ഒരു സമൂഹമായി നാം മാറിക്കൊണ്ടിരിക്കുന്നു
എന്നും നമ്മൾ ഓരോരുത്തരുമാണ് ഇതിനു കാരണം എന്നുമുള്ള തിരിച്ചറിവുമാണ് ഇനി ഉണ്ടാകേണ്ടത്. ആദ്യഘട്ടത്തിൽ അവിടെയും പിന്നെ ഇവിടെയും പിന്നെ അയൽകാരൻ്റെ വീട്ടിലും രോഗം എന്ന് പറഞ്ഞവർ ഇപ്പോൾ സ്വന്തം വീട്ടിൽ ചികിത്സയിലാണ്. കോവിഡ് മൂലമുള്ള മരണം പടിവാതിൽക്കൽ നിൽക്കുകയാണ്.
കോവിഡ് രോഗം മൂലം മരണസംഖ്യ ഇനിയും കൂടുവാൻ ഉള്ള സാധ്യതകളാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇത് നാം സ്വയം വരുത്തി വയ്ക്കുന്ന വിനയാണ്.
രോഗപ്പകർച്ച തടഞ്ഞ് മരണനിരക്ക് കുറയ്ക്കാൻ നമുക്ക് കഴിയും. അതിനായി കുറച്ചു കൂടി ശ്രദ്ധയും ജാഗ്രതയും കാണിക്കേണ്ടതുണ്ട്.

1. സാനിറ്റൈസർ ഉപയോഗിക്കുക,     കൈകഴുകൽ ശീലമാക്കുക.
2. മാസ്ക് ശരിയായ രീതിയിൽ വായയും മൂക്കും മൂടുന്ന രീതിയിൽ ധരിക്കുക.
3. ഇടപെടുന്ന ആളുകളിൽ നിന്നും മിനിമം രണ്ട് മീറ്റർ അകലം നിർബന്ധമായും പാലിക്കുക.

മേൽസൂചിപ്പിച്ച കാര്യങ്ങൾ നമ്മൾ ഓരോരുത്തരും ചെയ്യേണ്ട പ്രാധമിക
കൊറോണ പ്രതിരോധ പ്രവർത്തികളാണ്.

ഇനിയും അമാന്തം കാണിച്ചാൽ നമ്മെ വിട്ടുപിരിയുന്ന പ്രിയപ്പെട്ടവരുടെ എണ്ണം കൂടും.  അത് വേണോ എന്നതാണ് നമുക്ക് മുന്നിലുള്ള ചോദ്യം.  മരണ കാർണമാകുന്ന ഒരു രോഗത്തെ അകറ്റി നിർത്താൻ നമ്മുടെ സ്വഭാവങ്ങളിലും ശീലങ്ങളിലും കുറച്ച് മാറ്റം വരുത്തിയാൽ മതിയെങ്കിൽ അതിന് നമുക്ക് ഓരോരുത്തർക്കും കഴിയണം. 

ജീവിച്ചിരിക്കുക എന്നത് തന്നെയാണ് പ്രധാനം... അത് ഒരോരുത്തരും തിരിച്ചറിയണം...



Post a Comment