പന്തീരങ്കാവ്:
സ്കൂളിൽ അധ്യയനം തുടങ്ങിയ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കായി മാസ് കുകളും സാനിറ്റൈസറുകളും തെർമൽ മെഷീനും സൗജന്യമായി നൽകി. ആ കേരളാ സയൻ്റിഫിക് ആൻ്റ് സർജിക്കൽ ഡീലേർസ് അസോസിയേഷൻ കോഴിക്കോട് ഘടകമാണ് ഇരിങ്ങല്ലൂർ ഗവർമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിന് കൊറോണ പ്രതിരോധ സാമഗ്രികൾ നൽകിയത്.
500 N95 മാസ്കുകളും ഓട്ടോമാറ്റിക് തെർമ്മൽ സ്കാനറും കൂട്ടത്തിലുണ്ട്. സ്കൂളിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഫിറോസ് വി.പി, സംസ്ഥാന വൈസ് പ്രസിഡണ്ട് അജിത് കുമാർ കെ, ട്രഷറർ ബാബുരാജ് എന്നിവരിൽ നിന്നും സ്കൂൾ പ്രിൻസിപ്പാൾ ജീജയും ഹെഡ്മിസ്ട്രസ് ലീനയും ചേർന്ന് സാധനങ്ങൾ ഏറ്റ് വാങ്ങി.
അസോസിയേഷൻ്റെ സ്വന്തം പ്ലാൻ്റിൽ നിർമ്മിച്ച മികച്ച നിലവാരത്തിലുള്ള N95 മാസ്കുകളാ വിദ്യാർത്ഥികൾക്ക് നൽകുന്നതെന്നും ജില്ലയിൽ ആദ്യം നൽകുന്നത് ഈ സ്കൂളിനാണെന്നും ഭാരവാഹികൾ പറഞ്ഞു.ചടങ്ങിൽ ബാബു മാസ്റ്റർ, പി.ടി.എ.പ്രസിഡണ്ട് ഷൈജു -കെ.ടി, ബാലൻ തുടങ്ങിയവരും സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ