Header Ads Widget

Responsive Advertisement


ഇരിങ്ങല്ലൂർ:
ഒളവണ്ണ പഞ്ചായത്തിൽ ആസൂത്രണ ഗ്രാമസഭകളുടെ പഞ്ചായത്ത്തല ഉത്ഘാടനം ഇരിങ്ങല്ലൂരിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  ബാബു പറശ്ശേരി നിർവ്വഹിച്ചു. പുതിയ ഭരണസമിതി നിലവിൽ വന്ന ശേഷം ഉള്ള പ്രഥമ ഗ്രാമസഭ ഒന്നാം വാർഡായ ഇരിങ്ങല്ലൂരിൽ ആണ് നടത്തിയത്. ഇരിങ്ങല്ലൂർ അങ്ങാടിക്ക് സമീപം ഉള്ള പഞ്ചായത്ത് എൽ.പി സ്കൂൾ അമ്മത്തൂർ -ലാണ് ഗ്രാമസഭ ചേർന്നത്. 200 ഓളം പേർ പങ്കെടുത്തതിൽ 80 ശതമാനവും സ്ത്രീകളായിരുന്നു.
ഒരുമയോടെ മികവിലേക്ക് അയൽക്കൂട്ട പ്രഖ്യാപനം ബാബു പറശ്ശേരി നിർവ്വഹിച്ചു. രാജ്യത്തിന് തന്നെ മാതൃകയാകും വിധമുള്ള പദ്ധതികളുടെ ആസൂത്രണം ഗ്രാമസഭകളിൽ നിന്നാണ് ഉദയം കൊള്ളേണ്ടതെന്നു പറഞ്ഞ പറശ്ശേരി കുടിവെള്ള പദ്ധതി പ്രവർത്തനങ്ങളിലൂടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഒളവണ്ണ മോഡൽ ഇന്ന് കുട്ടികളുടെ പഠനവിഷയമാണെന്ന് ഓർമപ്പെടുത്തുകയും ചെയ്തു. ചടങ്ങിൽ ഒന്നാം വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡൻ്റുമായ പി.ശാരുതി ആദ്യക്ഷയായി. ഗ്രാമസഭകളുടെ അവകാശങ്ങളെ കുറിച്ചും ലക്ഷ്യങ്ങളെ കുറിച്ചും പഞ്ചായത്ത് ഫെസിലിറ്റേറ്റർ രാമചന്ദ്രൻ ക്ലാസെടുത്തു. ബ്ലോക്ക് മെമ്പർ ഷിബു, മുൻ വാർഡ് മെമ്പർ പവിത്രൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയപ്രശാന്ത്, വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേർസൺ സിന്ധു, മെമ്പർമാരായ രാധാകൃഷ്ണൻ, രാഹില, ശുഭ, വിനോദ്, സബീല, ജയരാജൻ, ഹസീന, സതീഭായ്, ഷിബിലി, ഷിനി ഹരിദാസ്, ഉഷാദേവി തുടങ്ങിയവരും എ ഡി എസ് പ്രവർത്തകരും ഉത്ഘാടന ചടങ്ങിൽ സന്നിഹിതരായി.വാർഡ് കൺവീനർ രജിത് കുമാർ സ്വാഗതവും വാർഡ് കോ-ഓർഡിനേറ്റർ റസീന ടീച്ചർ നന്ദിയും പറഞ്ഞു.

Post a Comment