കോഴിക്കോട്. 15 ഫെബ്രുവരി 2021.
റോഡിന് കുറുകെ ലോറി നിറുത്തി സാധനങ്ങൾ ഇറക്കി ഗതാഗതം സ്തംഭിപ്പിച്ച ഈ കാഴ്ച കോഴിക്കോടിനു സമീപം കാരന്തൂരിൽ നിന്നാണ്. മെഡിക്കൽ കോളജ് കാരന്തൂർ റോഡിൽ കാരന്തൂർ അങ്ങാടിയിലേക്ക് പ്രവേശിക്കുന്ന വളവിന് സമീപം ഇന്ന് രാവിലെ 11.30നാണ് നിരവധി പേരുടെ സഞ്ചാരസ്വാതന്ത്ര്യം ഹനിച്ചു കൊണ്ടുള്ള ഈ പ്രവൃത്തി നടന്നത്. വാഹനം റോഡിന് കുറുകെ നിർത്തിയാണ് സാധനങ്ങൾ ഇറക്കിയത്. വാഹനത്തിൽ നിന്നും സാധനങ്ങൾ ഇറക്കുന്നതും നിരവധി വാഹനങ്ങൾ തിരിച്ചു പോകുന്നതും വീഡിയോയിൽ കാണാം. ഇത്തരത്തിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി വേണം. ഇത് പൊതുജനങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണ്. കട ഉടമയും കയറ്റിറക്ക് തൊഴിലാളികളും ഡ്രൈവറും കാണിച്ചത് ശിക്ഷ അർഹിക്കുന്ന കുറ്റമാണ്. ഇവരുടെ ഈ പ്രവർത്തി കാരണം ഇരുവശത്തും നിരവധി വാഹാനങ്ങളാണ് കാത്ത് കിടക്കേണ്ടി വന്നത്.
മിൽമ വാഹനങ്ങളും മറ്റ് പലചരക്ക് വാഹനങ്ങളും പലപ്പോഴും കവലകളിൽ തിരക്കുള്ള സമയങ്ങളിൽ പോലും ഗതാഗതം സ്തംഭിക്കും വിധമാണ് സാധന സാമഗ്രികൾ ഇറക്കുന്നത്.
ഇവർക്കെതിരെയും വേണം മാതൃകാപരമായ നടപടികൾ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ