കോഴിക്കോട്:
18 ഫെബ്രുവരി 2021.
കോഴിക്കോട്ടുകാർക്ക് ഇനി ഉദ്യോഗസ്ഥരെ കാണാൻ സർക്കാർ ഓഫീസിൽ കാത്തിരിക്കേണ്ട ആവശ്യമില്ല, കൊറോണപ്പേടിയും വേണ്ട.
"നമ്മുടെ കോഴിക്കോട്" ആപ്പ് വഴി ഓരോരുത്തരുടെയും സൗകര്യത്തിനനുസരിച്ച് അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യാവുന്നതാണ്.
അപ്പോയ്ന്റ്മെന്റെടുക്കാൻ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് രജിസ്റ്റർ ചെയ്യുക. ശേഷം 'ഒരു ഉദ്യോഗസ്ഥനെ കണ്ടുമുട്ടുക' എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് അതത് വകുപ്പും വകുപ്പ് ഉദ്യോഗസ്ഥനെയും തിരഞ്ഞെടുത്ത് നിങ്ങൾക്ക് സൌകര്യപ്രദമായ സമയം,മീറ്റിങിനുള്ള ആവശ്യം എന്നിവ രേഖപ്പെടുത്തുക. മുഖാമുഖം
വോയിസ് കാൾ,വീഡിയോ കാൾ എന്നീ ഓപ്ഷനുകളിൽ നിന്നും നിങ്ങൾക്ക് ഉചിതമായത് തിരഞ്ഞെടുത്ത ശേഷം റിക്വസ്റ്റ് മീറ്റിങ് കൊടുക്കുക. ഒരു ദിവസത്തിനകം നിങ്ങൾക്കുള്ള മറുപടി ലഭിക്കുന്നതായിരിക്കും.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഇന്നു മുതൽ ജില്ലാ കളക്ടറുടെ അപ്പോയിന്റ്മെന്റ് സൗകര്യം ലഭ്യമാണ്.
https://play.google.com/store/apps/details?id=in.nic.mmadekoyikode
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ