Header Ads Widget

Responsive Advertisement
തണൽ മരങ്ങൾ മുറിച്ച് മാറ്റുന്നതിനെതിരെ കോഴിക്കോട് കോർപ്പറേഷൻ ഓഫീസിന് മുമ്പിൽ പ്രതിഷേധ സംഗമം നടത്തി.
വനവൽകരണത്തിൻ്റെ ഭാഗമായി കാരപ്പറമ്പ്- കുണ്ടുപറമ്പ് റോഡിൻ്റെ വശങ്ങളിൽ വെച്ച് പിടിപ്പിച്ച തണൽവൃക്ഷങ്ങൾ മുറിച്ച് നീക്കാനുള്ള അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കേരള നദീസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കോഴിക്കോട് കോർപ്പറേഷൻ ഓഫിസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
(മഠത്തിൽ അബ്ദുൾഅസീസ് സംസാരിക്കുന്നു)

ധർണ്ണ കേരള നദീ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി.വി.രാജൻ ഉദ്ഘാടനം ചെയ്തു. ശബരി മുണ്ടക്കൽ അധ്യക്ഷനായി. പി.ടി.മുഹമ്മദ് കോയ പള്ളിക്കണ്ടി, പി.ശിവാനന്ദൻ, മഠത്തിൽ അബ്ദുൽ അസീസ്, നെരോത്ത് അഷറഫ്, കിഷോർ കുമാർ കരുവിശ്ശേരി, സി.ഉഷാദേവി എന്നിവർ സംസാരിച്ചു.

Post a Comment