Header Ads Widget

Responsive Advertisement
കാർഷിക മേഖലക്ക് മുൻഗണന നൽകികൊണ്ടുള്ള ബഡ്ജറ്റുമായി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്.
കാർഷിക മേഖലക്കും ജൈവവൈവിധ്യങ്ങളുടെ സംരക്ഷണത്തിനും മുൻഗണന നൽകിക്കൊണ്ടുള്ള കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിൻ്റെ 2021-22 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡണ്ട് രവീന്ദ്രൻ പറശ്ശേരി അവതരിപ്പിച്ചു. 
സുഭിക്ഷ കേരളം പദ്ധതിയിലൂടെ തരിശുഭൂമി കൃഷിയോഗ്യമാക്കുക, നീർത്തട വികസനം, ജൈവവൈവിധ്യ സംരക്ഷണം, തൊഴിലുറപ്പ് പദ്ധതിയുടെ സംയോജനം വനിതാ ഘടക പദ്ധതികൾ, സംരംഭകത്ത്വ വികസനം തുടങ്ങിയ പദ്ധതികൾ ഉൾപ്പെടുത്തി ഉൽപ്പാദന മേഖലയിൽ 81 ലക്ഷം രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. മൃഗ സംരക്ഷണം, ക്ഷീര വികസനം, മത്സ്യമേഖല എന്നീ തലങ്ങളിലെ പദ്ധതികളിലൂടെ ഭക്ഷ്യോൽപ്പാദന വർദ്ധനവിനും വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനും ബഡ്ജറ്റ് വിഭാവനം ചെയ്യുന്നുണ്ട്. അന്തരീക്ഷത്തിൽ കാർബണിൻ്റെ അളവ് കുറക്കുന്നതിനായി കാർബൺ ന്യൂട്രൽ ബ്ലോക്ക് പഞ്ചായത്ത് എന്ന പദ്ധതിക്കും തുക വകയിരുത്തിയിരുത്തിയിട്ടുണ്ട്.
കോവിഡ് മഹാമാരിയിലൂടെ ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് കൈതാങ്ങായുള്ള പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്. വനിതകളുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യംവെച്ച് വനിതാ ഗ്രൂപ്പ് ഭക്ഷ്യ സംസ്കരണം, ഖാദി നെയ്ത്ത് പരിശീലനം, ക്ഷീര സമൃദ്ധി എന്നീ പദ്ധതികളും സമത, മാനസ തുടങ്ങിയവയുടെ തുടർച്ചാ പദ്ധതികളും ഉൾപ്പടെ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ജൻ്റർ സൌഹൃദ ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന് ഉതകുന്ന പദ്ധതികളും ബഡ്ജറ്റിൽ ഉപ്പെടുത്തിയിട്ടുണ്ട്. ലൈഫ് ഭവന പദ്ധതിക്കും പട്ടികജാതി സങ്കേതങ്ങളുടെ നവീകരണവും അടിസ്ഥാന സൌകര്യ വികസനത്തിനും ബഡ്ജറ്റിൽ തുക നീക്കിവെച്ചിട്ടുണ്ട്. വൃക്ക, ക്യാൻസർ രോഗികൾക്ക് സൗജന്യ മരുന്ന് വിതരണം, ക്ഷയ രോഗികൾക്ക് പോഷകാഹാര കിറ്റ് തുടങ്ങി ആരോഗ്യമേഖലയിലും ബഡ്ജറ്റിൽ തുക നീക്കിവെച്ചിട്ടുണ്ട്.
സുകൃതം-വയോജന പരിപാലന പദ്ധതി, ബഡ്സ് റിഹാബിലേഷൻ സെൻ്റർ എന്നീ പദ്ധതികളും ബഡ്ജറ്റിൽ ഉൾപ്പെടുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  സജിത പൂക്കാടൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ  ടി.കെ. ശൈലജ ടീച്ചർ,  റംല പുത്തലത്ത്,  സെയ്താലി, മെമ്പർമാരായ  സുജിത്ത് കാഞ്ഞോളി,  സിന്ധു പ്രദീപ്,  ഷീന, ലുബൈന ബഷീർ, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനുഷ, ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശാരുതി, എം.പി രാമദാസ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment