Header Ads Widget

Responsive Advertisement
പന്തീരങ്കാവ്
15 മാർച്ച് 2021:

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ജില്ലയിലെ ആദ്യത്തെ കോവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പ് ഒളവണ്ണ പഞ്ചായത്തിൽ സംഘടിപ്പിച്ചു. 60 വയസിൻ മുകളിൽ പ്രായമുള്ളവർക്കായി സംഘടിപ്പിച്ചിട്ടുള്ള  സൗജന്യ കോവിഡ്  വാക്സിനേഷൻ ദ്വിദിന മെഗാക്യാമ്പ്  16 മാർച്ച് 21 ന് സമാപിക്കും. ആദ്യ ദിനത്തിൽ 685 പേരാണ് ക്യാമ്പിൽ എത്തി പ്രതിരോധ കുത്തിവെപ്പെടുത്തത്.
ആരോഗ്യ വകുപ്പ് പഞ്ചായത്തുമായി സഹകരിച്ച് പന്തീരങ്കാവ് അനുഗ്രഹ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.  (ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും)
ഗ്രാമ പഞ്ചായത്തിലെ 1 മുതൽ 12 വരെയുള്ള വാർഡുകൾക്ക് തിങ്കളാഴ്ചയും 13 മുതൽ 23 വരെയുള്ള വാർഡുകൾക്കായി ചൊവ്വാഴ്ചയും കോവി ഷീൽഡ് വാക്സിനേഷൻ സൗകര്യമുണ്ട്. 5000 ൽ ഏറെ വയോജനങ്ങളുള്ള ഒളവണ്ണ പഞ്ചായത്തിൽ 2000 പേർക്കെങ്കിലും ക്യാമ്പിലൂടെ കോവിഡ് പ്രതിരോധ കുത്തി വെപ്പ് നൽകാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഒളവണ CHC യിൽ ആഴ്ച്ചയിൽ 5 ദിവസവും പ്രതിരോധ കുത്തിവെപ്പെടുക്കുന്നതിന് നിലവിൽ സൗകര്യവുമുണ്ട്.
3 ഡോക്ടർമാരും പൊതുജനാരോഗ്യ പ്രവർത്തകരും ആശാ പ്രവർത്തകരും RRT പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും  ( സന്നദ്ധ പ്രവർത്തകർ പഞ്ചായത്ത് പ്രസിഡൻ്റിനൊപ്പം )
പഞ്ചായത്ത് വാർഡ് അംഗങ്ങളും കൈകോർത്ത ക്യാമ്പ് നടത്തുവാൻ അനുഗ്രഹ ഓഡിറ്റോറിയം ഉടമകൾ സൗജന്യമായാണ് അനുവദിച്ചത്.
കുത്തിവെപ്പിനെത്തിയവരിൽ അലർജി സാദ്ധ്യതകൾ ഉള്ള 10 പേരെ തിരിച്ചയച്ചു.
 (ആശാ പ്രവർത്തകർ പഞ്ചായത്ത്    പ്രസിഡണ്ടിനൊപ്പം )
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, ഒളവണ്ണ മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്പടർ തുടങ്ങിയവർ ക്യാമ്പിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 

Post a Comment