Header Ads Widget

Responsive Advertisement
എത്ര പേർക്ക് കോവിഡ് ഉണ്ട് എന്നതിനേക്കാൾ കോവിഡ് പകരാതിരിക്കാൻ നിങ്ങൾ കൈക്കൊണ്ട സ്വയം പ്രതിരോധ പ്രവർത്തനങ്ങൾ എന്തൊക്കെ എന്ന ചോദ്യത്തിനാണ്  പ്രാധാന്യം. സ്വയം സ്വകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ അടിച്ചേൽപിക്കുന്ന അവസ്ഥ എങ്ങിനെയുണ്ടാകുന്നു എന്ന ആലോചനക്കും ഏറെ പ്രാധാന്യമുണ്ട്.
സ്വയം രക്ഷക്കായി ഓരോരുത്തരും സ്വീകരിക്കേണ്ട പ്രതിരോധ മാർഗങ്ങൾ ചെയ്യാതിരിക്കുകയും പിഴയൊടുക്കേണ്ട അവസ്ഥ വരികയും ചെയ്താൽ പിന്നെ നമ്മളെങ്ങിനെയാണ് പ്രബുദ്ധ ജനതയാവുന്നത്. കാരണമായോ ക്കാവുന്ന ഒരു രോഗത്തിൻ്റെ പകർച്ച കുറക്കാൻ ഒരു വർഷം കൊണ്ട് നാം ഒരോരുത്തരും ശീലിച്ചതെന്തെല്ലാമാണ് എന്ന് വിലയിരുത്തേണ്ട സമയമായി. അല്ലെങ്കിൽ കോവിഡ് ഇല്ലാ സർട്ടിഫിക്കേറ്റിനായി നമ്മളിനിയും വരിനിൽക്കേണ്ടി വരും.
സൗജന്യ കോവിഡ് പരിശോധന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിലും ഉള്ള  സൗകര്യങ്ങൾ പോലും വേണ്ടത്ര ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് വസ്തുത.
ഒളവണ്ണ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ പൂർണമായും ജനങ്ങൾ ഉപയോഗപ്പെടുത്തുന്നില്ല. തിങ്കൾ വ്യാഴം ശനി ദിവസങ്ങളിലായി ഒരാഴ്ച്ചയിൽ 600 കോവിഡ് ടെസ്റ്റുകൾ നടത്താനുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. എന്നാൽ പോയവാരങ്ങളിലൊന്നും ഇത്രയും പേർ പരിശോധനക്ക് എത്തിയിട്ടില്ലെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുമ്പ് കൊടൽ, ഗവ: യു പി സ്കൂളിൽ സജ്ജമാക്കിയ കോവിഡ് പരിശോധന ഇപ്പോൾ ആരോഗ്യ കേന്ദ്രത്തിൽ തന്നെയാണ് നടക്കുന്നത്. ഒരാഴ്ച്ചയിൽ 3 ദിവസങ്ങളിലായി 300 ആൻറീജൻ ടെസ്റ്റുകളും 300 ആർ ടി പി സി ആർ പരിശോധനകളും നടത്തുവാൻ ഇവിടെ സൗകര്യമുണ്ട്. തിങ്കൾ വ്യാഴം ശനി ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. കോ വിഡ് രോഗ ലക്ഷണങ്ങളുള്ളവർക്കും രോഗിയുമായുള്ള സമ്പർക്കത്തെ തുടർന്ന് രോഗബാധ സംശയിക്കുന്നവർക്കുമെല്ലാം ഇവിടെ പരിശോധനക്ക് സൗകര്യമുണ്ട്. അതിനായി ഉച്ചക്ക് 12 മണിക്ക് മുമ്പായി ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചേരുക. ഗവർമെൻ്റിൻ്റെ പുതിയ തീരുമാനമനുസരിച്ച് RTPC R പരിശോധനയുടെ എണ്ണവും വർദ്ധിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. സൗജന്യമായി കോവിഡ് പരിശോധന നടത്തി നിങ്ങൾ കോവിഡ് രോഗബാധിതരും രോഗ വാഹകരുമല്ലെന്ന് ഉറപ്പാക്കുക.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശീലമാക്കുക. മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുക. ജീവൻ വിലപ്പെട്ടതാണ്.

Post a Comment