ഇരിങ്ങല്ലൂർ:
1 മാർച്ച് 2021
കോടികൾ ചിലവിട്ട് പുനർ നിർമ്മിച്ച മാത്തറ പാലാഴി റോഡിൽ അപകടക്കെണിയായി OFC മാൻഹോൾ സംവിധാനം. സമചതുരാകൃതിയിൽ ഇരുമ്പ് കവചങ്ങളോടെ റോഡിൽ നിർമ്മിച്ച ഒപ്റ്റിക്കൽ ഫൈബർ കേബിൾ ബോക്സുകളാണ് വാഹനയാത്രക്കാരുടെ ജീവന് ഭീഷണിയായിരിക്കുന്നത്.
(മാത്തറ പാലാഴി റോഡിൽ ഇളവന താഴത്തെ OFC യൂനിറ്റ് )
മാത്തറ പാലാഴി റോഡിൽ ഇളവന താഴത്താണ് നിരവധി പേർ ദിനംപ്രതി അപകടത്തിൽ പെടുന്ന ഈ OFC കേബിൾ ബോക്സ് ഉള്ളത്. ഇത് ഇവിടെ നിർമ്മിച്ചപ്പോൾ തന്നെ ഇതിൻ്റെ മൂർച്ചയേറിയ ഉരുമ്പു ഭാഗങ്ങൾ റോഡിൽ നിന്നും ഒരു ഇഞ്ചോളം ഉയർന്നു നിന്നിരുന്നു. (മുമ്പെടുത്ത ചിത്രം)
മാത്തറ പാലാഴി റോഡിൽ ഇളവന താഴത്താണ് നിരവധി പേർ ദിനംപ്രതി അപകടത്തിൽ പെടുന്ന ഈ OFC കേബിൾ ബോക്സ് ഉള്ളത്. ഇത് ഇവിടെ നിർമ്മിച്ചപ്പോൾ തന്നെ ഇതിൻ്റെ മൂർച്ചയേറിയ ഉരുമ്പു ഭാഗങ്ങൾ റോഡിൽ നിന്നും ഒരു ഇഞ്ചോളം ഉയർന്നു നിന്നിരുന്നു. (മുമ്പെടുത്ത ചിത്രം)
ഈ മൂർച്ചയേറിയ ഇരുമ്പ് ഫ്രേമുകളിൽ തട്ടി നിരവധി ബൈക്ക് യാത്രികർ അപകടത്തിൽ പെട്ടിട്ടുണ്ട്. ഇപ്പോഴാകട്ടെ മർച്ചയുള്ള ഇരുമ്പുവട്ടകൾക്ക് പുറമെ വാഹനത്തിൻ്റെ ടയറുകൾ കുടുങ്ങിപ്പോകും വിധമുള്ള കുഴിയും രൂപപ്പെട്ടിട്ടുണ്ട്. നിരവധി പേർ ഇവിടെ അപകടത്തിൽ പെടുന്നത് നിത്യസംഭവമാണെന്ന് സമീപത്തെ കച്ചവടക്കാർ പറഞ്ഞു. മാത്തറ പാലാഴി റോഡിൽ നിർമ്മിച്ചിട്ടുള്ള നിരവധിയായ ഇത്തരം OFC യൂനിസ പലയിടത്തും റോഡിൻ്റെ ഉപരിതലത്തിൽ നിന്നും ഉയർന്നാണ് ഉള്ളത്. ചിലയിടങ്ങളിൽ ഈ ഭാഗങ്ങളിൽ മാത്രം റോഡ് ടാർ ചെയ്തുയർത്തിയിട്ടുണ്ട്. ഒളവണ്ണ നല്ലളം റോഡിൽ പാലകുറുമ്പ ക്ഷേത്രത്തിന് സമീപം
റോഡിലുള്ള OFC യൂനിറ്റും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. യാത്രക്കാരുടെ റോഡിലെ സുരക്ഷ ഉറപ്പാക്കാൻ ഈ വിഷയത്തിൽ അടിയന്തിര ഇടപെടലുകൾ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ട്. റോഡുകളി യാത്രക്കാരൻ്റെ ജീവനെടുക്കാൻ പോന്ന വാരിക്കുഴികൾ നിർമ്മിക്കുന്നവർക്കെതിരെയും വേണം ശിക്ഷാ നടപടികൾ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ