പെരുമണ്ണ
10 മാർച്ച് 2021:
പെരുമണ്ണ കോ- ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ഡവലപ്പ്മെൻറ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കൃഷി വിളവെടുത്തു. പെരുമണ്ണ പഞ്ചായത്തിലെ ഇല്ലത്ത് താഴത്തെ കൃഷിയിടത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വിളവെടുപ്പ് പി.ടി.എ റഹിം
എം.എൽ എ ഉത്ഘാടനം ചെയ്തു.
പുത്തൂർ മഠത്തിന് സമീപം ഇല്ലത്ത് താഴത്ത് രണ്ടര ഏക്കർ തരിശുഭൂമിയിലടക്കം 4 ഏക്കറിലാണ് ബേങ്കിൻ്റെ ഡയറക്ടർമാർടക്കം 5 പേർ അടങ്ങുന്ന കൃഷി സബ് കമ്മറ്റി കൃഷി നടത്തിയത്. പ്രധാനമായും മഞ്ഞൾ, ഇഞ്ചി, ചേമ്പ്, ചേന എന്നിവയാണ് കൃഷി. ഇല്ലത്ത് താഴം രാമചന്ദ്രൻ നായരും ഇല്ലത്ത്പറമ്പ് രാമകൃഷ്ണനുണ്ണിയുമാണ് കൃഷി നടത്താനായി സ്ഥലം നൽകിയത്. ചെയർമാൻ സി.സുരേഷ്, കൺവീനർ എം.എസ്.രഞ്ചിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ ബേങ്ക് ജീവനക്കാരും കൃഷി പ്രവർത്തനങ്ങളിൽ പങ്കാളികളായി.
നല്ല വിളവ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇവയെല്ലാം വിത്താക്കി പ്രദേശത്തെ കർഷകർക്ക് മിതമായ വിലയിൽ നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും ബാങ്ക് പ്രതിനിധികൾ പറഞ്ഞു. ഉത്ഘാടന ചടങ്ങിൽ പെരുമണ്ണ ഗ്രാമ പഞ്ചായത്ത്ഷാ പ്രസിഡൻ്റ് ഷാജി പുത്തലത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ പ്രേമ ദാസൻ, ദീപ കാമ്പുറത്ത്, എം എ പ്രതീഷ്, വി പി ശ്യാംകുമാർ, എംഎസ് രഞ്ജിത്ത്, സി സുരേഷ്, എന്നിവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ