Header Ads Widget

Responsive Advertisement
പന്തീരങ്കാവ്
17 മാർച്ച് 2021:

കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഡിജിറ്റൽ വിപ്ലവത്തിന് ഒരുങ്ങുകയാണ്  എൻ.ഡി.എ. സംസ്ഥാനത്ത്  തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ ഇതിനായി വാഹനങ്ങൾ തയ്യാറാവുകയാണ്.
 പന്തീരങ്കാവിൽ ദേശീയ പാത ബൈപ്പാസിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ 21 വാഹനങ്ങളാണ്  LED Wall അടക്കമുള്ള സൗകര്യങ്ങളോടെ തയ്യാറാവുന്നത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള 21 വാഹനങ്ങളാണ് പന്തീരങ്കാവിൽ സജ്ജമായിക്കൊണ്ടിരിക്കന്നത്. കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പരസ്യ അഡ്വർട്ടൈസേർസ്  കരാർ അടിസ്ഥാനത്തിൽ വാഹനത്തിൽ വിനൈൽ സ്റ്റിക്കൽ പതിക്കുന്ന പ്രവൃത്തി ഇവിടെ അവസാന ഘട്ടത്തിലാണ്. 
വർക്ക് പൂർത്തിയാകുന്നതോടെ ഇവയെല്ലാം വിവിധ കേന്ദ്രങ്ങളിലേക്ക് നീങ്ങും. റിക്കോർഡ് ചെയ്ത വീഡിയോകളും തത്സമയ സംപ്രേക്ഷണങ്ങളും പ്രദർശിപ്പിക്കാൻ  വാഹനങ്ങളിൽ സൗകര്യമുണ്ട്.

Post a Comment