21 മാർച്ച് 2021
പന്തീരാങ്കാവ് .
വേൾഡ് യൂനിവേർസിറ്റി ഗെയിംസിൽ തയ്ക്കോണ്ടോയിൽ മത്സരിക്കാൻ യോഗ്യത നേടിയ കർണിക പന്തീരങ്കാവിനും പരിശീലകൻ പി.സി.ഗോപിനാഥിനും സ്വീകരണം നൽകി. ഗോപീസ് സ്കൂൾ ഓഫ് തയ്ക്കാണ്ടോ കൂടത്തുംപാറയിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ഒ.രാജഗോപാൽ ഉത്ഘാടനം ചെയതു. ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ശാരുതി അദ്യക്ഷയായി. ഡയറക്ടർ, സിപ്പാർട്ട്മെൻറ് ഓഫ് ഫിസിക്കൽ എഡുക്കേഷൻ, കലിക്കറ്റ് യൂനിവേർസിറ്റി ഡോ: സക്കീർ ഹുസ്സൈൻ വി.പി മുഖ്യ അതിഥിയായിരുന്നു.
ചൈനയിലെ ചെങ്കുടുവിൽ നടക്കാനിരിക്കുന്ന ലോക യൂനിവേർസിറ്റി ഗെയിംസിൽ മത്സരിക്കാനാണ് പന്തീരങ്കാവ് സ്വദേശി കുമാരി കർണിക അനിൽകുമാർ തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിൽ നിന്നും മത്സരത്തിൽ പങ്കെടുക്കുന്ന ഏക മത്സരാർത്ഥിയാണ് കോഴിക്കോട് മലബാർ കൃസ്ത്യൻ കോളജിലെ ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിയായ ഈ ഇരുപത്കാരി. ഹരിയാനയിലെ റോത്തക്കിൽ നടന്ന ഇന്ത്യൻ ടീം സെലക്ഷൻ ട്രയലിലാണ് കർണിക തയ്കോൺഡോ
ദേശീയ അന്തർദേശീയ
തയ് കോണ്ടോ ജൂനിയർ, സീനിയർ ചാമ്പ്യനായ കർണിക 7-ാം ക്ലാസ്സ് മുതലാണ് കൊറിയൻ ആയോധനകലയായ തയ്കോണ്ടോ യിൽ പരിശീലനം ആരംഭിച്ചത്. കൂടത്തും പാറ പി.സി.ഗോപിനാഥിൻ്റെ കീഴിൽ പന്തീരങ്കാവ് കൂടത്തുംപാറയിൽ പ്രവർത്തിക്കുന്ന ഗോപീസ് സ്കൂൾ ഓഫ് തയ്‌കോണ്ടോയിലാണ് പരിശീലനം.
നാടകം, കുച്ചുപ്പുടി, വെസ്റ്റേൺ ഡാൻസ് രംഗങ്ങളിലും മികച്ച പ്രതിഭ കൂടിയായ കർണിക എൻ.കെ അനിൽകുമാർ ബിന്ദു ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. ചേച്ചി ആതിര നർത്തകിയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ