Header Ads Widget

Responsive Advertisement
മാവൂർ
22 മാർച്ച് 2021
ശുദ്ധജലത്തിൻ്റെ ലഭ്യത അനുദിനം കുറഞ്ഞ് വരികയും ജല സ്റോതസ്സുകൾ നശിപ്പിക്കപ്പെടുകയും മലിനപ്പെടുത്തുകയും ചെയ്യുന്നതിനിടെ ജീവിത ചക്രത്തിൽ ജലത്തിൻ്റെ പ്രാധാന്യം ഓർമ്മപ്പെടുന്ന ഒരു ലോക ജല ദിനം കൂടി കടന്നു പോവുകയാണ്.
          (ചിത്രം.     ചുപ്കി പെരുമണ്ണ )
മാവൂർ ചെറുപുഴയിലെത്തുന്ന  പ്ലാസ്റ്റിക്ക് ബോട്ടിലുകൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ സ്വയം സേവകനായി തൻ്റെ തോണിയിൽ പെറുക്കിയെടുത്ത് വർഷങ്ങളോളമായി പുഴ ശുചീകരിച്ച് സംരക്ഷിക്കുകയും  പുഴയുടെ സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിനും ഒറ്റയാൾ പോരാട്ടം നടത്തി പ്രശസ്തനായ കുറ്റിക്കടവ് പാലക്കൽ അബ്ദുൽ ഖാദറിനെ പത്രപ്രവർത്തകർ ആദരിച്ചു. മാവൂർ, പെരുവയൽ, പെരുമണ്ണ പ്രസ് ക്ലബ്ബുകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.  മാർച്ച് 22 ലോക ജലദിനത്തിൻ്റെ ഭാഗമായി  മാവൂർ പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ചടങ്ങിൽ മാവൂർ പ്രസ് ക്ലബ് പ്രസിഡൻറ്  എം.ഉസ്മാൻ പാലക്കൽ അബ്ദുൽ ഖാദറിനെ പൊന്നാടയണിയിച്ചു.പെരുമണ്ണ പ്രസ് ക്ലബ്ബ് ജനറൽ സെക്രട്ടറി കെ.പി.അബ്ദുൽ ലത്തീഫ് ഉപഹാരം കൈമാറി. മാവൂർ പ്രസ് ക്ലബ്ബ് സെക്രട്ടറി ശൈലേഷ് അമലാ പുരി, രജിത്ത് മാവൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പുഴകളുൾപ്പടെ എല്ലാ ജലസ്രോതസ്സുകളും സകല ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണെന്നും കുടിവെള്ളത്തിൻ്റെ മഹത്വം ഉൾക്കൊണ്ട് കൊണ്ട് അവയെ സംരക്ഷിക്കാൻ മനുഷ്യർ കൈകോർക്കണമെന്നുുമാണ് ജലദിനത്തോടനുബന്ധിച്ച് തനിക്ക് എല്ലാവരോടും അഭ്യർത്ഥിക്കാനുള്ളതെന്ന് വയോധികനായ അബ്ദുൽ ഖാദർ പറഞ്ഞു.

4 അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ