ദോഹ
24 മാർച്ച് 2021:
വാഴയുർ ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിഥികളെ ആദരിക്കുന്നതോടൊപ്പം
അവരുമായി ആശയവിനിമയം നടത്താനുള്ള അവസരവുമൊരുക്കുകയാണ് ഖത്തറിലെ വാഴയൂർ പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ വാഴയൂർ സർവീസ് ഫോറം (വിഎസ്എഫ് ഖത്തർ).
ഭരണ സമിതിയിൽ ഇരു വിഭാഗത്തിനും തുല്യ അംഗബലമായതിനാൽ നറുക്കെടുപ്പിലൂടെ കോൺഗ്രസ് പ്രതിനിധിയായ വാസുദേവൻ മാസ്റ്റർ പ്രസിഡന്റും സിപിഎം പ്രതിനിധിയായ മിനി കോലോത്തൊടി വൈസ് പ്രസിഡന്റ്റുമായ പഞ്ചായത്ത് ഭരണ സമതിയാണ് നിലവിൽ വന്നത്.
വിദേശത്തുള്ള വാഴയൂർ പഞ്ചായത്ത് പ്രവാസികൾക്ക് പഞ്ചായത്ത് സാരഥികളുമായ് സംവദിക്കാൻ സൂം ഫ്ലാറ്ഫോമിലൂടെ ഉള്ള ഓൺലൈൻ മീറ്റ് ഇന്ന് (24-03-2021) ബുധൻ ഖത്തർ സമയം 7 മണിക്ക്( ഇന്ത്യൻ സമയം 9:30 ന് ആണ്). ഈ അവസരം പരമാവധി വിനിയോഗിക്കണമെന്നും പഞ്ചായത്ത് ഭരണാസമിതി അംഗങ്ങളെ കാണാനും നമ്മുടേതായ ആവിശ്യങ്ങൾ സമർപ്പിക്കാനും ഇത് ഉപകകരിക്കുമെന്നും വി എസ് എഫ് ഭാരവാഹികളായ വി സി മശ്ഹൂദ് (ചീഫ് അഡ്വൈസർ ) രതീഷ് കക്കോവ് ( പ്രസിഡന്റ് ) റഫീഖ് കാരാട് ( ജനറൽ സെക്രട്ടറി ) ആസിഫ് കക്കോവ് (ട്രെഷറർ ) എന്നിവർ അറിയിച്ചു. ഭരണാസമിതി ഏറ്റെടുത്ത ഉടൻ ഓൺലൈൻ ഗ്രാമസഭകൾ നടത്തണമെന്നാവിശ്യപ്പെട്ട് വി എസ് എഫ് പഞ്ചായത്തിന് നിവേദനവും നൽകിയിരുന്നു.
നാടിന്റെ വികസനത്തിന്റെ ഭാഗമാകാൻ പ്രവാസികൾക്ക് ലഭിക്കുന്ന ഇത്തരം വേദികൾ എല്ലാ ഭാഗത്തും ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും മശ്ഹൂദ് അഭിപ്രായപ്പെട്ടു.
ഇന്നത്തെ പരിപാടിയുടെ
സൂം ഐഡി - 82230211380 പാസ്സ്വേർഡ് - vsf
വിവരങ്ങൾക്ക്. 55094104, 55609982
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ