Header Ads Widget

Responsive Advertisement
ബേപ്പൂർ
3 മാർച്ച് 2021:

ബേപ്പൂർ ഫാമിലി ഹെൽത്ത് സെന്റർ കോഴിക്കോട് കോർപ്പറേഷന്റെ സഹകരണത്തോടെ സൗജന്യ കോവിഡ്ഴ്ച പരിശോധനക്കുള്ള സൗകര്യമൊരുക്കി.  ബേപ്പൂർ കമ്മ്യൂണിറ്റി ഹാളിലാണ് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയത്.  തിങ്കൾ, ചൊവ്വ, വ്യാഴം,ശനി ദിവസങ്ങളിൽ നടക്കുന്ന സൗജന്യ കോ വിഡ് പരിശോധനാ ക്യാമ്പിൽ
എത്തിച്ചേർന്ന് പൊതുജനങ്ങൾക്ക് പരിശോധനയിൽ പങ്കെടുക്കാവുന്നതാണ്.
രോഗലക്ഷണങ്ങൾ ഉള്ളവർ, സബർക്കപട്ടികയിലുള്ളവർ, ലക്ഷണങ്ങൾ ഒന്നും ഇല്ലാത്തവർ, കൂടുതൽ ആളുകളുമായി ഇടപഴകുന്നവർ, കച്ചവടക്കാർ, എന്നുവേണ്ട പരിശോധിച്ച് രോഗമില്ല എന്ന് ഉറപ്പുവരുത്താൻ താൽപര്യമുള്ള ആർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്നും ഹെൽത്ത് ഇൻസ്പക്ടർ പറഞ്ഞു.

ബേപ്പൂർ സോണിൽ ഉൾപ്പെട്ട കോഴിക്കോട്  കോർപ്പറേഷനിലെ 7 ഡിവിഷനുകൾ ആയ 47, 48, 49, 50, 51, 52, 53 എന്നിവിടങളിൽ കോവിഡ് പ്രതിരോധ  പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ ക്രമീകരണം.    പ്രദേശത്ത് ഇതുവരെ 3952 പേർക്ക് കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. നിലവിൽ 58 പേരാണ് വീടുകളിലും fltc കളിലുമായി ചികിത്സയിലുണ്ട്. കോവിഡ് ബാധയേറ്റ 27 പേർക്കാണ് മരണത്തിന് കീഴടങ്ങേണ്ടി വന്നത്.
സാനിറ്റെസർ,  മാസ്ക്, ശാരീരിക അകലം (SMS)എന്നിവ ജീവിതത്തിൻ്റെ ഭാഗമാക്കി
അനാവശ്യ യാത്രകൾ ഒഴിവാക്കി, ഒത്ത് ചേരലുകൾക്കും സ്വയം  നിയന്ത്രണം വരുത്തി കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ തുടരാനും ആരോഗ്യ പ്രവർത്തകർ ആഹ്വാനം ചെയ്തു.

കോവിഡ് വാക്സിനേഷൻ ആദ്യം ആരോഗ്യ പ്രവർത്തകർക്കും മറ്റ് മുന്നണി പോരാളികൾക്കും നൽകിക്കഴിഞ്ഞു. ഇപ്പോൾ ഇലക്ഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കേണ്ട ഉദ്യോഗസ്ഥർക്ക് നൽകുന്നു, തുടർന്നുള്ള ദിവസങ്ങളിൽ 60 വയസ്സിന് മുകളിലുള്ളവർക്കും  45 വയസ്സ് കഴിഞ്ഞ് മറ്റ് അസുഖങ്ങൾക്ക് ചികിത്സ എടുക്കുന്ന വർക്കും വാക്സിൻ നൽകുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തി കഴിഞ്ഞതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇനി ഒരാളും പകർച്ച വ്യാധി മൂലം മരണപ്പെടരുത് എന്നതാണ് ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
 

Post a Comment