Header Ads Widget

Responsive Advertisement
നല്ല കോഴിക്കോടൻ ബിരിയാണി കഴിച്ച് കാൻസർ രോഗികളെ സഹായിക്കാൻ നിങ്ങൾക്ക് അവസരമുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിലെ ക്യാൻസർ ബാധിതർക്ക് സഹായമെത്തിക്കാൻ ധനസമാഹരണത്തിനായി ബിരിയാണ് വെസ്റ്റ് നടത്തുകയാണ് ഒളവണ്ണ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിശപ്പ് വാട്സാപ്പ് കൂട്ടായ്മ. 
നാഷണൽ ഹൈവേ 66 ൽ പന്തീരങ്കാവിലാണ് ബിരിയാണി ഫെസ്റ്റ് നടത്തുന്നത്. 6 മാർച്ച് 2021 ശനിയാഴ്ച രാവിലെ 11 മണിയോടെ ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശാരുതി ഫെസ്റ്റ് ഉത്ഘാടനം ചെയ്യും. ചടങ്ങിൽ പ്രമുഖർ പങ്കെടുക്കും.

മാതൃകാപരമായി നിരവധിയായ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി വരുന്ന വാട്സപ്പ് കൂട്ടായ്മയാണ് "വിശപ്പ് ". റഫ്സൽ ഒളവണ്ണ സാരഥിയായിട്ടുള്ള ഈ സംഘം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ആദിവാസി വിഭാഗങ്ങൾക്ക് വസ്ത്രങ്ങൾ നൽകുന്ന ഡ്രസ്സ് ബാങ്ക് പദ്ധതി, പാവപെട്ട പെൺകുട്ടികളുടെ വിവാഹത്തിന് അരി നൽകുന്ന റൈസ് ബാങ്ക് പദ്ധതികൾ ഇതിനോടകം തന്നെ ഏറെ പേർക്ക് സഹായകമായിട്ടുണ്ട്.

(പി. ശാരുതി പ്രസിഡൻ്റ് ഒളവണ്ണ പഞ്ചായത്ത്)

ഒപ്പം തന്നെ തെരുവിൽ കഴിയുന്നവർക്കം ഭക്ഷണമെത്തിക്കാനും അവരെ പുനരധിവസിപ്പാനുള്ള പ്രവർത്തനങ്ങൾക്കും ഇവർ നേതൃത്വം നൽകുന്നുണ്ട്. വിശപ്പ് വാട്സാപ്പ് കൂട്ടായ്മയുടെ പ്രവർത്തനം രണ്ട് വർഷം പൂർത്തികരിക്കുന്ന അവസരത്തിലാണ്
ക്യാൻസർ രോഗികൾക്ക് സഹായമെത്തിക്കാൻ ധനശേഖരണാർത്ഥം ബിരിയാണി ഫെസ്റ്റ് നടത്തുന്നത്.

(പാലകുറുമ്പിൽ ജയരാജൻ, മുൻ പഞ്ചായത്തംഗം)

Post a Comment