Header Ads Widget

Responsive Advertisement
വനിതാ ദിനത്തിൽ ഒളവണ്ണ ഗ്രാമ പഞ്ചായത്ത് ജാഗ്രത സമിതികൾ പുന: സംഘടിപ്പിച്ചു.  ജാഗ്രതാ സമിതികളുടെ ആവശ്യവും, ലക്ഷ്യവും പ്രവർത്തനങ്ങളും മുഴുവൻ വാർഡ് ജാഗ്രതാ സമിതി അംഗങ്ങൾക്കും മനസിലാക്കുന്നതിനായി   ശില്പശാലയും സംഘടിപ്പിച്ചു. 
റിട്ടയർഡ് ICDS സൂപ്പർ വൈസർ പക്രുന്നീസ ജാഗ്രതാ സമിതിയുടെ ആവശ്യകത വ്യക്തമാക്കി സംസാരിച്ചു. സ്ത്രീകളും കുട്ടികളും എന്ന വിഷയത്തിൽ കേരള മഹിളാ സമഖ്യ മലപ്പുറം ജില്ലാ കോർഡിനേറ്റർ റജീന. എം സംസാരിച്ചു. സ്ത്രീയും നിയമവും എന്ന വിഷയത്തിൽ അഡ്വ. മിനി ക്ലാസ്സെടുത്തു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശാരുതി.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സ്ൻ സിന്ധു പി, വൈസ് പ്രസിഡന്റ്‌ ജയപ്രശാന്ത്, പോലീസ് ഓഫീസർ, CDS ചെയർപെഴ്സ്ൻ ശ്രീജ, ICDS സൂപ്പർ വൈസർ തുടങ്ങിയവർ സംസാരിച്ചു.

കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ സ്വാതന്ത്ര്യനിഷേധം, അവകാശ ലംഘനം എന്നിവയിൽ ഇടപെട്ട് പരിഹരിക്കുക, അത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ ഉണ്ടാക്കാത്ത തരത്തിലുള്ള ഒരു സാമൂഹ സൃഷ്ടിക്കും വേണ്ടി പ്രവർത്തിക്കുക എന്നതുമാണ്  ജാഗ്രതാ സമിതികളുടെ  കർത്തവ്യം.

തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെ നേതൃത്വത്തിൽ, വനിതാ കമ്മീഷന്റെ സഹായത്തോടെ  വളരെ ഗൗരവത്തിലും, കൃത്യതയോടെയുമാണ് ജാഗ്രതാ സമിതികൾ പ്രവർത്തിക്കുന്നത്. 


Post a Comment