22 മാർച്ച് 2021
കുന്നത്തു പാലം:
ഒളവണ്ണ എ.എൽ പി സ്കൂളിൽ നിന്നും 2018 - 19 വർഷത്തിലും 2019 - 20 വർഷത്തിലും LSS ജേതാക്കളായ 33 വിദ്യാർത്ഥികളെ സ്കൂൾ ഹാളിൽ വച്ചു നടന്ന ചടങ്ങിൽ ആദരിച്ചു.
കേരളത്തിലെത്തന്നെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഒളവണ്ണ എ.എൽ.പി.സ്കൂളെന്ന് ഉപഹാരം സമർപ്പിച്ചു കൊണ്ട് ശാരുതി പി. അഭിപ്രായപ്പെട്ടു.
കോഴിക്കോട് ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ഇലക്ഷൻ പ്രതിജ്ഞാമത്സരത്തിൽ ജില്ലാ കലക്ടർ സാമ്പശിവറാവുവിൽ നിന്നും സമ്മാനം ലഭിച്ച സ്കൂളിലെ വിദ്യാർത്ഥിയായ മുഹമ്മദ് റംസാനെയും ചടങ്ങിൽ ആദരിച്ചു.
ആദരിക്കൽ ചടങ്ങ് പി.ടി.എ പ്രസിഡണ്ട് ശ്രീ. ഗോപേഷ്.കെ ഉദ്ഘാടനം ചെയ്തു.
പി.ടി.എ വൈസ് പ്രസിഡണ്ട് ഗിരീഷ് പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ രഞ്ജിത്ത് എം,
വാർഡ് മെമ്പർമാരായ സബീല നടുവിലകത്ത്, ഷിനി ഹരിദാസ്, എം.പി.ടി.എ പ്രസിഡണ്ട് ഷർമിള ഇ.പി. സീനിയർ അസിസ്റ്റന്റ് സമീർ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ബീറ്റ ടീച്ചർ, അധ്യാപകരായ രാഗേഷ്.പി, ജമാലുദ്ദീൻ കെ.പി. , ലിനോജ് . എൽ .എ സ് , വിനിത ടീച്ചർ,ജീഷ്മ ടീച്ചർ MPTA വൈസ് പ്രസിഡണ്ട് സിന്ധു . കെ. തുടങ്ങിയവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ