Header Ads Widget

Responsive Advertisement
19 വയസുകാരൻ്റെ മരണകാരണമായ അപകടത്തിൽ പെട്ട നിർത്താതെ കടന്നു കളഞ്ഞ വാഹനങ്ങളെ കണ്ടത്താൻ പന്തീരങ്കാവ് പോലിസ് പൊതുജനങ്ങളുടെ സഹായം സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ അഭ്യർത്ഥന നിങ്ങളും മറ്റുള്ളവരിലേക്ക് എത്തിക്കുക. ആ വാഹനങ്ങൾ കണ്ടെത്തും വരെ..    
പോലീസിൻ്റെ അഭ്യർത്ഥന ഇപ്രകാരമാണ്.
    
 ഇത് കോഴിക്കോട് സിറ്റിയിലെ പന്തീരങ്കാവ് പോലീസ് സ്റ്റേഷൻ SHO യുടെ അറിയിപ്പും ഒരു സഹായ അഭ്യർത്ഥനയുമാണ്,,,

കഴിഞ്ഞ 24.2.2021 തിയ്യതി പന്തീരങ്കാവ് കൊടൽ നടക്കാവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ആദിൽ എന്ന 19 വയസുള്ള യുവാവ് മരണപ്പെടുകയുണ്ടായി. ആയത് കാര്യത്തിന്  Cr: 70 / 21 ആയി പന്തീരങ്കാവ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്,,,,

അപകടം വരുത്തിയ കാർ നിർത്താതെ പോയതിനാൽ കണ്ടെത്തുന്നതിന് സാധിച്ചിട്ടില്ല. അന്വേഷണത്തിൽ നിന്നും മാരുതി കമ്പനിയുടെ എർട്ടിക മോഡൽ വെള്ള കാറാണ് അപകടം ഉണ്ടാക്കിയത് എന്നാണ് മനസിലാവുന്നത്, ചില ഭാഗങ്ങൾ Swift കാറിൻ്റെതുമായി സാമ്യമുള്ളതിനാൽ Swift കാറാണ് എന്നും ഒന്നിൽ കൂടുതൽ വാഹനങ്ങൾ അപകടകാരണമായിട്ടുണ്ടാകാം എന്നും അനുമാനിക്കുന്നു,,,,,

വാഹനം കണ്ടെത്തുന്നതിന് സഹായിക്കുന്ന എന്തെങ്കിലും വിവരം  ലഭിക്കുകയോ സംശയം തോന്നുന്ന തരത്തിലുള്ള ഏതെങ്കിലും വാഹനം ശ്രദ്ധയിൽ വരികയോ  ( വാഹനത്തിൻ്റെ മുൻഭാഗം ഡ്രൈവർ സൈഡിൽ കാര്യമായ പരിക്ക് പറ്റിയിട്ടുണ്ട്) ചെയ്താൽ പന്തീരങ്കാവ് സ്റ്റേഷൻ്റെ 0495 2437300 നമ്പറിലോ  പന്തീരങ്കാവ് SHO യുടെ 9947711502, SI യുടെ  8281773412 എന്ന നമ്പറിലോ അറിയിക്കുക,,,,,

24.02.2021 തിയ്യതി രാമനാട്ടുകര തൊണ്ടയാട് ബൈപ്പാസിലൂടെ യാത്രചെയ്തിരുന്നവർ അന്നേ ദിവസം മുൻഭാഗത്ത് കേടുപാടുകൾ സംഭവിച്ച ഏതെങ്കിലും വാഹനം ശ്രദ്ധയിയിൽ പെട്ടിരുന്നുവെങ്കിൽ വിവരം അറിയിക്കുക, വഹനം കാണപ്പെട്ട സ്ഥലമെങ്കിലും അറിയിക്കാൻ പറ്റിയാൽ അറിയിക്കുക, നിങ്ങൾ നൽകുന്ന ചെറിയ വിവരങ്ങളും വാഹനം കണ്ടെത്തുന്നതിന് സഹായിക്കുന്ന നിർണ്ണായക തെളിവുകളാവാം.,,,, 

 നല്ല തിരക്കുള്ള ബൈപ്പാസ് റോഡിൽ വൈകിട്ട് 07.30 മണിയോടെയാണ് അപകടം നടന്നത് എന്നതിനാൽ അപടത്തിന് കാരണമായ വാഹനം ആരുടേയെങ്കിലും ശ്രദ്ധയിൽ പെടുന്നതിന് സാധ്യത കൂടതലുണ്ട്, ഒരു കുടുംബത്തിൻറ അത്താണിയാണ് നഷ്ടപ്പെട്ടത്. വിവരം നൽകുന്നവർക്ക് തുടർന്നുവരുന്ന നിയമപ്രശ്നങ്ങളിൽ ഇടപടേണ്ടി വന്നേക്കാം എന്ന തെറ്റായ വിശ്വാസം കാരണം വിവരം പോലീസിന് കൈമാറാതിരിക്കരുത്,,,,

 വിവരം നൽകുന്നവരെ പറ്റിയുള്ള വിവരങ്ങൾ അവരുടെ താൽപര്യത്തിനനുസരിച്ച് രഹസ്യമായി സൂക്ഷിക്കുന്നതും മറ്റ് നിയമ നടപടികളിൽ നിന്നും പൂർണ്ണമായും ഒഴിവാക്കുന്നതുമാണ്,,,,,

സ്ഥിരമായി വാഹനങ്ങളിൽ യാത്രചെയ്യുന്ന നമ്മൾ ഇത്തരം വിവരങ്ങൾ പോലീസിന് നൽകേണ്ടത് സമൂഹത്തോടുള്ള നമ്മുടെ കടമയാണെന്നുകൂടി മനസിലാക്കുക,,,,

 അപകടത്തിന് കാരണക്കാരായവരുടെ ശ്രദ്ധയിൽ ഈ പോസ്റ്റ് വരുന്നുവെങ്കിൽ നിങ്ങൾക്ക് പന്തീരങ്കാവ് പോലീസ് സ്റ്റേഷനിൽ നേരിൽ ഹാജരാകാവുന്നതും നിയമനടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് സമാധാന ജീവിതം തുടരാവുന്നതുമാണ്,,,,,

അപകടം വരുത്തിയ വാഹനത്തെപറ്റിയുള്ള വിവരം ലഭിക്കുന്നതിന് നിങ്ങൾ ഓരോരുത്തരുടേയും  സഹകരണം  പ്രതീക്ഷിച്ചു കൊണ്ട് ,,,,,

പന്തീരങ്കാവ് പോലീസ് ,,,,

കടപ്പാട്: പന്തീരങ്കാവ് പോലീസ് സ്റ്റേഷൻ ഫേസ് ബുക്ക് പേജ് 

Post a Comment