Header Ads Widget

Responsive Advertisement
പന്തീരങ്കാവ്
12 ഏപ്രിൽ 21
ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ പാലാഴി പാല പ്രദേശം കണ്ടയിൻമെൻ്റ് സോണാക്കി കലക്ടറുടെ ഉത്തരവ്. പ്രദേശത്തെ ഒരു ഹോസ്റ്റലിലെ 12 പോസിറ്റീവ് കേസുകളടക്കം 14 കേസുകൾ സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. തുടർന്ന് ഗ്രാമപഞ്ചായത്ത് അടിയന്തിരമായി വാർഡ് ആർ ആർ ടി പ്രവർത്തകരുടെ യോഗം വിളിച്ചു ചേർത്തു കോവിഡ്-19 രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിനായി ജാഗ്രതാ നടപടികൾ ആരംഭിച്ചു.

 എല്ലാ ചടങ്ങുകളും മുൻകൂട്ടി കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഓഡിറ്റോറിയങ്ങളിൽ ചടങ്ങുകളിൽ പരമാവധി 100 പേരും, തുറന്ന സ്ഥലങ്ങളിൽ പരമാവധി 200 പേരും മാത്രമെ പാടുള്ളു. കണ്ടെയ്ൻമെന്റ് സോണിൽ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കുന്നതല്ല. വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ പോലീസും സെക്റ്ററൽ മജിസ്ട്രേറ്റുമാരും നടപടി സ്വീകരിക്കും. പൊതു സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും സാമൂഹ്യ അകലം പാലിക്കേണ്ടതും മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കേണ്ടതുമാണ്.
വാർഡുതല ആർ.ആർ.ടി, കുടുംബശ്രീ എന്നിവ മുഖേന സമ്പർക്ക പട്ടിക തയ്യാറാക്കുകയും രോഗ ലക്ഷണങ്ങൾ ഉള്ളവരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കുകയും ചെയ്യും. ഇതിനായി വാർഡുതലത്തിൽ ടെസ്റ്റിംഗ് ക്യാമ്പുകൾ നടന്നുവരുന്നുണ്ട്.          45 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ പേർക്കും വാക്സിൻ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിനായി പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വാക്സിനേഷൻ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്തുതല ആർ.ആർ.ടി യോഗത്തിൽ പ്രസിഡണ്ട് പി.ശാരുതി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.അനിൽകുമാർ, മെഡിക്കൽ ഓഫീസർ ഡോ.ദീപ, ഹെൽത്ത് ഇൻസ്പെക്ടർ സജിത്ത് ബാബു, വൈസ് പ്രസിഡണ്ട് ജയപ്രശാന്ത്, സ്ഥിരം സമിതി ചെയർമാൻ പി.ബാബുരാജൻ എന്നിവർ സംസാരിച്ചു.

Post a Comment