Header Ads Widget

Responsive Advertisement
കോഴിക്കോട്
14 ഏപ്രിൽ 2021:
വെള്ളാരം കുന്നിലെ വെള്ളി മീനുകൾ ഏപ്രിൽ 23 പ്രദർശനത്തിനെത്തും.
കുമാർ നന്ദ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം  നിർവ്വഹിച്ച സിനിമയാണ് വെള്ളാരം കുന്നിലെ വെള്ളിമീനുകൾ.
ചിത്രം പ്രദർശനത്തിന് തയ്യാറായി കഴിഞ്ഞു. 
കോഴിക്കോട് പെരുമണ്ണ സ്വദേശി ആനന്ദ് സൂര്യയാണ് നായക കഥാപാത്രത്തിന് ജീവൻ നൽകിയിരിക്കുന്നത്. 
ശാന്തികൃഷ്ണ, സുനിൽ സുഗത, കലിംഗ ശശി, ഭഗത് മാനുവൽ, മുരളി മേനോൻ, പ്രജുഷ, കൊച്ചുപ്രേമൻ തുടങ്ങി ഒട്ടേറെ താരങ്ങൾ ഈ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.    AGS മൂവീ മേക്കേഴ്സിൻ്റെ ബാനറിൽ വിനോദ് കൊമ്മേരിയും രോഹിത്തും ചേർന്നാണ് സിനിമയുടെ നിർമ്മാണ നിർവ്വഹണം. 
സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്  അർജുനൻ
മാഷാണ്. അർജുനൻ മാസ്റ്റർ അവസാനമായി സംഗീതം ചെയ്തതും ഈ സിനിമയ്ക്കാണ്.
കലിംഗ ശശി അവസാനമായി അഭിനയിച്ചതും ഈ ചിത്രത്തിലാണ്‌. സിനിമയിലെ മനോഹരമായ ഗാനങ്ങൾ  രാജീവ് ആലുങ്കലിൻ്റേതാണ്. ക്രിസ്ത്യൻ കുടുംബ പശ്ചാത്തലത്തിൽ വെള്ളാരംകുന്ന് ഗ്രാമത്തിൽ നടക്കുന്ന സംഭവങ്ങളാണ് ഈ സിനിമയിലെ ഇതിവൃത്തം. മികച്ച ഗാനങ്ങളും ഹൃദയസ്പർശിയായ കഥയും വശ്യതയാർന്ന പശ്ചാത്തലങ്ങളുമാണ് സിനിമയിൽ.  ചിത്രത്തിലെ നായക കഥാപാത്രമായ "തൊമ്മി" ക്ക്
ജീവൻ നൽകിയ ആനന്ദ് സൂര്യ "ടേക്ക് ഇറ്റ് ഈസി" എന്ന മലയാള സിനിമയിലും "ശെങ്കുരുളി" എന്ന തമിഴ് സിനമയിലും നായകനായിട്ടുണ്ട്.
കഴിഞ്ഞ 20 വർഷമായി ആനന്ദ് സൂര്യ സിനിമാരംഗത്ത് സജീവമാണ്. 
ഈ മാസം തിയ്യറ്ററുകളിലെത്തുന്ന ഈ ചിത്രം ഒരു ഫാമിലി എൻ്റർട്ടെയിനറാണ്.
HTTPS://youtu.be/FZjxFe-FxlM

Post a Comment